ഇന്ത്യയുടെ സാമ്പത്തികയാത്രയ്ക്കു തുടക്കമായതു സ്വാതന്ത്ര്യലബ്ധിയോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ബ്രിട്ടിഷ് ഭരണത്തിനുകീഴിൽ രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ദയനീയമായിരുന്നു എന്നു പലരും തിരിച്ചറിയുന്നില്ല. ആ അഞ്ച് ദശാബ്ദക്കാലം ഇന്ത്യയുടെ വാർഷിക വളർച്ചനിരക്ക് വെറും 0.9% ആയിരുന്നു.

ഇന്ത്യയുടെ സാമ്പത്തികയാത്രയ്ക്കു തുടക്കമായതു സ്വാതന്ത്ര്യലബ്ധിയോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ബ്രിട്ടിഷ് ഭരണത്തിനുകീഴിൽ രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ദയനീയമായിരുന്നു എന്നു പലരും തിരിച്ചറിയുന്നില്ല. ആ അഞ്ച് ദശാബ്ദക്കാലം ഇന്ത്യയുടെ വാർഷിക വളർച്ചനിരക്ക് വെറും 0.9% ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സാമ്പത്തികയാത്രയ്ക്കു തുടക്കമായതു സ്വാതന്ത്ര്യലബ്ധിയോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ബ്രിട്ടിഷ് ഭരണത്തിനുകീഴിൽ രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ദയനീയമായിരുന്നു എന്നു പലരും തിരിച്ചറിയുന്നില്ല. ആ അഞ്ച് ദശാബ്ദക്കാലം ഇന്ത്യയുടെ വാർഷിക വളർച്ചനിരക്ക് വെറും 0.9% ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സാമ്പത്തികയാത്രയ്ക്കു തുടക്കമായതു സ്വാതന്ത്ര്യലബ്ധിയോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ബ്രിട്ടിഷ് ഭരണത്തിനുകീഴിൽ രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ദയനീയമായിരുന്നു എന്നു പലരും തിരിച്ചറിയുന്നില്ല. ആ അഞ്ച് ദശാബ്ദക്കാലം ഇന്ത്യയുടെ വാർഷിക വളർച്ചനിരക്ക് വെറും 0.9% ആയിരുന്നു. ജനസംഖ്യയാകട്ടെ 0.83% നിരക്കിൽ വളർന്നുകൊണ്ടുമിരുന്നു. അതായത്, ജനങ്ങളുടെ ആളോഹരിവരുമാനം വർധിക്കാതെ, ജീവിത നിലവാരം ഒരേ നിലയിൽ തുടർന്നു എന്നർഥം. സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മുടെ ഭരണകർത്താക്കളുടെ ഏറ്റവും അടിയന്തര പരിഗണന കിട്ടിയത് സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനായിരുന്നു.

വിപണിയുടെ വളർച്ചക്കുറവിന്റെ അഥവാ പരാജയത്തിന്റെ കുറവു നികത്താൻ സർക്കാരിനു സുപ്രധാന ബാധ്യതയുണ്ടെന്ന നിലപാടിനായിരുന്നു 1950കളിലും ’60കളിലും വികസന സാമ്പത്തികശാസ്ത്രജ്ഞർക്കിടയിൽ മേൽക്കൈ. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ സമഗ്ര സാമ്പത്തിക പദ്ധതികൾക്കു (പഞ്ചവത്സര പദ്ധതി പോലെ) സർക്കാർ രൂപം നൽകുന്ന രീതി നിലവിൽവന്നത് ആ യുക്തിയുടെ അടിസ്ഥാനത്തിലാണ്. സർക്കാർ നിക്ഷേപത്തിനും സ്വകാര്യമൂലധനത്തിനും അവസരമുള്ള മിശ്ര സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ വിഭാവനം ചെയ്തതെങ്കിലും ‘സർക്കാർ ഉടമസ്ഥത’ എന്ന ദിശയിലേക്കായിരുന്നു ചായ്‌വ്.

ADVERTISEMENT

1950കളിലും ’60കളിലും നയം രൂപീകരിച്ചവരെ നമുക്കു കുറ്റപ്പെടുത്താനാകില്ല. കാരണം ആ കാലഘട്ടത്തിൽ വികസ്വര രാജ്യങ്ങളിലെ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനുള്ള മാർഗങ്ങൾ സംബന്ധിച്ചു വ്യക്തതയുള്ള മാതൃകകളൊന്നും ലഭ്യമല്ലായിരുന്നു. എന്നാൽ, നമ്മൾ പിന്തുടർന്ന മാതൃക പ്രതീക്ഷിച്ചത്ര ഗുണം ചെയ്യുന്നില്ലെന്നും വഴി മാറേണ്ടതുണ്ടെന്നും 1970കളിൽ വ്യക്തമായി. പക്ഷേ, ഭരണകർത്താക്കൾ അഥവാ നയരൂപീകരണം നടത്തുന്നവർ അക്കാര്യം അംഗീകരിക്കാൻ സന്നദ്ധരായില്ല.

1990–91ലെ വൻ സാമ്പത്തികപ്രതിസന്ധിയാണ് ഭരണകർത്താക്കളെ തിരിച്ചറിവിലേക്കു നയിച്ചത്. അതുവരെയുള്ളതിൽനിന്നുള്ള മാറ്റം 3 സുപ്രധാന ദിശകളിലായിരുന്നു. ഒന്ന്, സങ്കീർണമായ ലൈസൻസ്, പെർമിറ്റ്, നിയന്ത്രണ വ്യവസ്ഥകൾ ഉപേക്ഷിക്കുക; രണ്ട്, ‘സർക്കാർ ഉടമസ്ഥത’യോടുള്ള ശക്തമായ പക്ഷപാതിത്വം ഒഴിവാക്കുക; മൂന്ന്, ആഭ്യന്തര താൽപര്യം മാത്രം പരിഗണിക്കുന്ന വാണിജ്യ നയം ഉപേക്ഷിക്കുക.

വളർച്ചയുടെ വഴികൾ

സ്വതന്ത്ര ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ച നിരക്ക് 1970കളുടെ അവസാനം വരെ ശരാശരി 3.5% ആയിരുന്നു. അക്കാലത്തു ജനസംഖ്യാവളർച്ച 2.2% മാത്രം ആയിരുന്നതിനാൽ ആളോഹരി വരുമാനം 1.3% വളർന്നുകൊണ്ടിരുന്നു എന്നു പറയാം. 1980കളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 5.6% കണ്ട് വളർന്നു. എന്നാൽ അതോടൊപ്പം ധനക്കമ്മിയും ഇറക്കുമതിച്ചെലവ് പെരുകിയതോടെ വിദേശവ്യാപാരക്കമ്മിയും കുതിക്കുകയായിരുന്നു. അങ്ങനെ പോയിപ്പോയി 1991–92ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയും ചെയ്തു.

ADVERTISEMENT

1992–93നും 2000–01നും ഇടയിൽ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.2% വാർഷിക നിരക്കിൽ വളർന്നു. ഏറ്റവും മികച്ച പ്രകടനം ഇന്ത്യൻ സാമ്പത്തികരംഗം കാഴ്ചവച്ചത് 2005–06നും 2010–11നും ഇടയിലായിരുന്നു. 8.8% വാർഷിക വളർച്ച. എന്നാൽ, 2011–12ൽ തിരിച്ചടി കണ്ടുതുടങ്ങി. 2015–16ലെയും 2016–17ലെയും മികച്ച പ്രകടനത്തിനുശേഷം വളർച്ച കുത്തനെ താഴ്ന്ന് 2019–20ൽ 3.7% മാത്രമായി.
കോവിഡും യുക്രെയ്നും

വളർച്ചയുടെ പാതയിൽ സമീപകാലത്തെ രണ്ടു സുപ്രധാന സംഭവങ്ങളാണ് കോവിഡും റഷ്യ–യുക്രെയ്ൻ യുദ്ധവും. കോവിഡ്–19ന്റെ ആഘാതം പ്രധാനമായും ആ മഹാമാരിയുടെ വ്യാപനം തടയാൻ സ്വീകരിക്കേണ്ടിവന്ന ലോക്ഡൗൺ പോലെയുള്ള നടപടികൾ കാരണമാണ്. 2021–22ൽ സമ്പദ് വ്യവസ്ഥ 2020 ഏപ്രിലിലെ നിലയിലേക്ക് എത്തി. അതായത്, നമുക്കു 2 വർഷം നഷ്ടപ്പെട്ടു. ദീർഘകാല ശരാശരി വളർച്ചനിരക്കുമായി തട്ടിച്ചുനോക്കിയാൽ നഷ്ടം അതിലേറെയാകും.

2022–23 കോവിഡിനുശേഷമുള്ള ആദ്യ സാധാരണ വർഷമാകുമായിരുന്നു. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ആ പ്രതീക്ഷയും തകർന്നു. ക്രൂഡ് ഓയിൽ വിലയിലെ പെട്ടെന്നുള്ള വർധന നമ്മുടെ വിദേശവ്യാപാരനിലയെ തകിടം മറിക്കുകയും കറന്റ് അക്കൗണ്ട് കമ്മി, ജിഡിപിയുടെ 3 ശതമാനമോ അതിലേറെയോ ആയി ഉയരുകയും ചെയ്യും. എന്നിരുന്നാലും, 2022–23ൽ നമ്മൾ 7% വളർച്ച നേടേണ്ടതാണ്.

വെല്ലുവിളികൾ, സാധ്യതകൾ
ആളോഹരി വരുമാനം കുത്തനെ ഉയരണം

ADVERTISEMENT

ഭാവി വികസനം സംബന്ധിച്ച് വ്യക്തമായ ആസൂത്രണം വേണം. വളർച്ചനിരക്ക് 7 ശതമാനത്തിലേക്ക് ഉയർത്തുകയും പടിപടിയായി 8–9 ശതമാനത്തിലേക്ക് കൊണ്ടുപോകുകയുമാണ് ആദ്യം വേണ്ടത്. ഇതു പ്രായോഗികമാണ്. തുടർച്ചയായ ആറേഴു വർഷം 8%–9% നിരക്കിൽ വളരാനാകുമെന്ന് നമ്മൾ തെളിയിച്ചിട്ടുണ്ട്. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥ എന്നത് ഹ്രസ്വകാലത്തേക്കുള്ള നല്ല ലക്ഷ്യമാണ്. ഇതിന് കുറഞ്ഞത് 5 വർഷമെങ്കിലും 9% സുസ്ഥിര വളർച്ച ഉറപ്പാക്കണം. എന്നാൽപ്പോലും ആ ലക്ഷ്യമെത്തുമ്പോൾ ഇന്ത്യയുടെ ആളോഹരി വരുമാനം (രാജ്യത്തിന്റെ വാർഷിക വരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിച്ചുകിട്ടുന്നത്) വെറും 3472 ഡോളർ ആയിരിക്കും; മധ്യവരുമാനത്തിന്റെ താഴേത്തട്ടിലുള്ള രാജ്യമായേ അപ്പോഴും നമ്മെ കണക്കാക്കൂ. 1036 ഡോളർ മുതൽ 4045 ഡോളർ വരെയാണ് ഈ തട്ട്. മധ്യവരുമാനത്തിന്റെ മേൽത്തട്ടിലേക്ക് എത്തിപ്പെടണമെങ്കിൽ പിന്നെയും 2 വർഷം വേണ്ടിവരും. വികസിത രാജ്യമായി കണക്കാക്കപ്പെടണമെങ്കിൽ ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞത് 12695 ഡോളറെങ്കിലും ആയിരിക്കണം.

20 വർഷത്തിലേറെക്കാലം ശക്തമായ വളർച്ചയുണ്ടെങ്കിലേ നമുക്കതു നേടാനാകൂ. ഇതാണ് നമുക്കുമുന്നിലുള്ള യഥാർഥ വെല്ലുവിളി.
മൊത്തം ഉൽപാദനക്കണക്കെടുത്താൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ്. അതു തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടം തന്നെ. എന്നാൽ ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ നമുക്ക് ഒരുപാടു ദൂരം താണ്ടാനുണ്ട്. നമ്മൾ അതിവേഗം ഓടുകതന്നെവേണം.

(പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി മുൻ ചെയർമാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണറുമാണ് ലേഖകൻ)

Content Highlight: Growth of Indian Economy