ന്യൂഡൽഹി ∙ നടപ്പു സാമ്പത്തിക വർഷവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനത്തിൽ വളരുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. വിലക്കയറ്റം കുറയുന്നതു കണക്കിലെടുക്കുമ്പോൾ, വളർച്ചയിൽ ഇടിവുണ്ടാകില്ലെന്ന് ആർബിഐ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ആഗോളതലത്തിൽ നിന്നുണ്ടാകാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നടപ്പു സാമ്പത്തിക വർഷവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനത്തിൽ വളരുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. വിലക്കയറ്റം കുറയുന്നതു കണക്കിലെടുക്കുമ്പോൾ, വളർച്ചയിൽ ഇടിവുണ്ടാകില്ലെന്ന് ആർബിഐ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ആഗോളതലത്തിൽ നിന്നുണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സൂചനയും റിപ്പോർട്ടിലുണ്ട്. 

ഇതു മുന്നിൽക്കണ്ട്, വളർച്ചാ സാധ്യതകൾ മെച്ചപ്പെടുത്താൻ ഘടനാപരമായ പരിഷ്കാരം നടത്തേണ്ടതു പ്രധാനമെന്നു ആർബിഐ ചൂണ്ടിക്കാട്ടുന്നു.സാമ്പത്തിക മേഖലയെ മൊത്തത്തിൽ പരിഗണിക്കുന്ന തരം ശക്തമായ സാമ്പത്തിക നയങ്ങൾ, ചരക്കു വില കുറയ്ക്കുന്നത്, ശക്തമായ കോർപറേറ്റ് മേഖല, സർക്കാർ ചെലവുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ധനനയം, പുതിയ വളർച്ചാ അവസരങ്ങൾ എന്നിവയുടെ ഫലമായി ഇന്ത്യയിൽ

ADVERTISEMENT

വളർച്ചാ കുതിപ്പിന് സാധ്യതയുണ്ട്. വിലക്കയറ്റം കുറയുന്ന അന്തരീക്ഷത്തിനിടെ സാമ്പത്തിക വളർച്ചാ സ്ഥിതി 2023-24 വർഷത്തിലും നിലനിൽക്കുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം, രാജ്യങ്ങൾക്കിടയിൽ തുടരുന്ന പ്രശ്നങ്ങൾ, പുതിയ സമ്മർദങ്ങളെത്തുടർന്നു വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എന്നിവ അപകടസാധ്യത സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കള്ളനോട്ട് സുലഭം

ADVERTISEMENT

ന്യൂഡൽഹി ∙ നോട്ടുനിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായ, കള്ളനോട്ട് കുറയ്ക്കൽ ഇപ്പോഴും ലക്ഷ്യത്തിലെത്തിയില്ലെന്നു വ്യക്തമാക്കി ആർബിഐയുടെ റിപ്പോർട്ട്. ബാങ്കിങ് സംവിധാനത്തിൽ എത്തുന്ന 500 രൂപയുടെ കള്ളനോട്ടുകൾ 3 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

500 രൂപയുടെ 91,110 കള്ളനോട്ടുകളാണ് 2022–23 സാമ്പത്തിക വർഷത്തിൽ ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിയത്. 100 രൂപയുടെ 78699 കള്ളനോട്ടുകളും 200 രൂപയുടെ 27258 കള്ളനോട്ടുകളും എത്തി. 2000 രൂപയുടെ 9806 കള്ളനോട്ടുകളും  ലഭിച്ചു. ആകെ  കള്ളനോട്ടിന്റെ 4.6% ആർബിഐയിലും 95.4% മറ്റു ബാങ്കുകളിലുമാണ്. പുതിയ 500 രൂപയുടെ കള്ളനോട്ടുകൾ മുൻവർഷത്തെക്കാൾ 14.4% വർധിച്ചു. 2000 രൂപയുടേത് 27.9 ശതമാനവും.