വായ്പാ തിരിച്ചടവു പൂർത്തിയാക്കിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടു വച്ച വസ്തുവിന്റെ രേഖകൾ മടക്കിനൽകിയില്ലെങ്കിൽ ഉപയോക്താവിന് പിഴത്തുക നൽകണമെന്ന് ശുപാർശ. ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനായി റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. രേഖകൾ മടക്കിനൽകാൻ നിശ്ചിത സമയപരിധി റിസർവ് ബാങ്ക് നിശ്ചയിക്കണമെന്ന് ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ ബി.പി.കനൂങ്കോ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായ്പാ തിരിച്ചടവു പൂർത്തിയാക്കിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടു വച്ച വസ്തുവിന്റെ രേഖകൾ മടക്കിനൽകിയില്ലെങ്കിൽ ഉപയോക്താവിന് പിഴത്തുക നൽകണമെന്ന് ശുപാർശ. ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനായി റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. രേഖകൾ മടക്കിനൽകാൻ നിശ്ചിത സമയപരിധി റിസർവ് ബാങ്ക് നിശ്ചയിക്കണമെന്ന് ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ ബി.പി.കനൂങ്കോ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി.

രേഖകൾ നഷ്ടപ്പെട്ടാൽ പുതിയ രേഖ തരപ്പെടുത്താൻ ഉപയോക്താവിനെ സഹായിക്കുന്നതിനു പുറമേ നഷ്ടപരിഹാരവും നൽകണം.

ADVERTISEMENT

സ്വർണപ്പണയ വായ്പ നൽകുന്ന സ്ഥാപനങ്ങൾ ആദ്യം തന്നെ നോമിനിയുടെ വിവരങ്ങൾ വാങ്ങിയിരിക്കണം. വായ്പയെടുത്തയാൾ മരണപ്പെട്ടാൽ നോമിനിക്ക് നോട്ടിസ് നൽകിയ ശേഷമേ സ്വർണം ലേലം ചെയ്യാവൂ. സ്വർണപ്പണയ വ്യവസ്ഥകൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണം. ലേലത്തിൽ അധിക തുക ലഭിച്ചാൽ പരമാവധി ഒരു മാസത്തിനുള്ളിൽ അത് ഉപയോക്താവിന് തിരികെ നൽകണം. ഇല്ലെങ്കിൽ ഇതിന്റെ പലിശയും നൽകണം.

പ്രധാന ശുപാർശകൾ

ADVERTISEMENT

 3 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ നിക്ഷേപ അക്കൗണ്ടുകളിലും നോമിനി വിവരങ്ങൾ ഉൾപ്പെടുത്തണം.

 ഉടമയുടെ മരണശേഷം, നോമിനിക്ക് ബാങ്ക് ബ്രാഞ്ചിലെത്താതെ ഓൺലൈനായി പണം ക്ലെയിം ചെയ്യാൻ അവസരം നൽകണം. 30 ദിവസത്തിനുള്ളിൽ തുക കൈമാറിയില്ലെങ്കിൽ അക്കൗണ്ടിലെ പണത്തിനു മേൽ 2% പലിശ നൽകണം.

 ബാങ്കിൽ നേരിട്ടെത്തി രേഖകൾ ഹാജരാക്കണമെന്ന് ശഠിക്കുന്നത് പരമാവധി കുറയ്ക്കണം.

 ഉപയോക്താക്കളെ അഭിമുഖീകരിക്കുന്ന ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടാകാതിരിക്കാൻ സോഫ്റ്റ് സ്കിൽ ട്രെയിനിങ് നിർബന്ധമാക്കണം.

ADVERTISEMENT

 പെൻഷൻകാർക്ക് അക്കൗണ്ടുള്ള ബ്രാഞ്ചിന്റെ ഏത് ശാഖയിലും ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ അവസരമൊരുക്കണം. തിരക്കൊഴിവാക്കാൻ പെൻഷൻകാർക്ക് ഇഷ്ടമുള്ള മാസം തിരഞ്ഞെടുക്കാൻ അനുവദിക്കണം. മുതിർന്ന പൗരന്മാർക്ക് വിവരങ്ങൾ തേടാൻ പ്രത്യേക ഫോൺ നമ്പർ.

 ഒടിപി തട്ടിപ്പ് വ്യാപകമാകുന്നതിനാൽ ഫോണിലെ ഫെയ്സ്/ഫിംഗർപ്രിന്റ് സെൻസറുകൾ ഉപയോഗിച്ചും ഇടപാടുകൾക്ക് അവസരം.

 കെവൈസി വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കാമെങ്കിലും അതിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കാൻ പാടില്ല.

 സ്ക്രീൻ ഷെയറിങ് മാൽവെയർ വഴി തട്ടിപ്പ് നടക്കുന്നതിനാൽ ഇത്തരം ആപ്പുകൾ ഫോണിൽ പ്രവർത്തിച്ചുതുടങ്ങിയാലുടൻ പണമിടപാട് ആപ്പുകൾ തനിയെ ബ്ലാക്ക്–ഔട്ട് ചെയ്യുന്ന തരത്തിൽ ക്രമീകരിക്കണം.

 സൈബർ തട്ടിപ്പിനിരയായി ദേശീയ സൈബർ ക്രൈം പോർട്ടലിന് പരാതിയയച്ചാലുടൻ ബന്ധപ്പെട്ട ബാങ്കിന് സന്ദേശം ചെല്ലുകയും അതുവഴി പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഉടനടി ബ്ലോക് ചെയ്യുകയും വേണം.

English Summary: Penalties are payable if the required documents are not provided