ആത്മഹത്യയുടെ വക്കിൽ നിന്നുകൊണ്ട് ഒരു പെൺകുട്ടിയുടെ കണ്ണീരപേക്ഷ

ആത്മഹത്യയുടെ വക്കിൽ നിന്നുകൊണ്ട് ഒരു പെൺകുട്ടിയുടെ കണ്ണീരപേക്ഷയാണിത്. ഇരുപത്തിമൂന്നുകാരിയായ ആർഷയെ ദാരിദ്ര്യവും ദുരിതങ്ങളും വേട്ടയാടാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പെരുമഴയത്ത് ചോർന്നൊലിക്കുന്ന വാടക വീട്ടിലെ സങ്കടങ്ങൾക്കിടയിലും അത്യാവശ്യം സമാധാനവും സന്തോഷവും ഈ കുടുംബത്തിന് ഉണ്ടായിരുന്നു, കൂലിപ്പണിക്കാരനായ അച്ഛൻ ഗോപിക്ക് അപകടം ഉണ്ടാകുന്നിടം വരെ.

ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ആണ് ആർഷയും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. മൂന്നു വർഷം മുമ്പ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗോപിക്കു ഗുരുതര പരുക്കുകൾ ഉണ്ടായതിനെ തുടര്‍ന്ന് ഒാർമ നശിക്കുകയും, ജോലിക്കു പോകാന്‍ പറ്റാതെ ആകുകയും ചെയ്തു. തുടർന്നു കുടുംബത്തിന്റെ മുഴുവൻ ഭാരവും ആർഷയുടെ ചുമലിലായി. ബികോം ബിരുധദാരിയായ ആർഷ വളരെ തുച്ഛമായ ശമ്പളത്തിനാണ് കട്ടപ്പനയിലെ ഒരു കൺസൾട്ടൻസിയിൽ ജോലി ചെയ്തിരുന്നത്. ഇപ്പോൾ പിതാവിന്റെ ചികിത്സയ്ക്കായി ആശുപത്രികൾ കയറിയിറങ്ങുന്നതിനാൽ അതിനും പോകാൻ പറ്റാത്ത അവസ്ഥയായി.

സംഭവിച്ചതിലും വലിയ ഒരു ദുരന്തമാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി ഈ കുടുംബത്തെ കാത്തിരുന്നത്. തലകറക്കവും ഛര്‍ദിയുമായാണ് ആർഷയുടെ അച്ഛൻ ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തല സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ നാലു സ്ഥലത്തു ചോര കട്ടപിടിക്കുന്നുണ്ടന്നു വ്യക്തമായി. ഒറ്റ രാത്രിയിലെ ചികിത്സയ്ക്ക് തന്നെ ഈ കുടുംബത്തിന് ചെലവായത് വലിയൊരു തുകയാണ്. സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേ‍‍ജിലേക്കു മാറ്റുമ്പോൾ ആർഷയുടെ പക്കൽ ഒരു നാണയത്തുട്ടുപോലും അവശേഷിച്ചിരുന്നില്ല. 62 വയസ്സായ ഗോപിക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഭാഗികമായി ഓര്‍മ നഷ്ടപ്പെടുകയും സ്വന്തമായി എണിറ്റു നടക്കാനുള്ള ശേഷിക്കുറവുവരികയും ചെയ്തു. മരുന്നിനു മാത്രമായി ഒരു ദിവസം 800 രൂപയാണ് ചെലവ് വരുന്നത്. അത് ആർഷയുടെ ചുമലിനു താങ്ങാവുന്നതിലും എറെയാണ്.

ബന്ധുക്കൾ ആരും സഹായിക്കാനില്ലാത്ത ഈ പെൺകുട്ടി ഇത്രയും നാളത്തെ അച്ഛന്റെ ചികിത്സയ്ക്ക് വക കണ്ടെത്തിയത് കടം മേടിച്ചാണ്. ഈ അവസ്ഥയില്‍ പ്രായമായ അമ്മയെയും രോഗിയായ അച്ഛനെയും തനിച്ചാക്കി ജോലിക്കു പോകാനും ആർഷയ്ക്കാവില്ല. ചേച്ചിമാർ വിവാഹിതരാണങ്കിലും അവരും നിസ്സഹായ അവസ്ഥയിലാണ്. സ്വന്തമായി വീടോ, ഉള്ള വാടക വീടിനു വാതിലോ ഇല്ല. ഈ പെൺകുട്ടി തികച്ചും ഇപ്പോൾ ഭീതിയുടെയും കഷ്ടപ്പാടിന്റയും നിഴലിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ.

Account Holder Name : Arsha Gopi
Account No : 32356973353
SBI Kattapana Branch
Kunneparambil
Uppukandam P.O
Nathukallu
Idukki
685510
IFSC Code SBIN0005560