അപൂർവ രോഗം ബാധിച്ച ചാക്കോയെ സഹായിക്കില്ലേ..?

കോട്ടയം∙ ശ്വാസകോശം ചുരുങ്ങിപ്പോകുന്ന അപൂർവ രോഗം ബാധിച്ച കാണക്കാരി മുക്കോളിൽ ചാക്കോ (67) ചികിൽസാ സഹായം തേടുന്നു. അടിയന്തരമായി മികച്ച ചികിൽസ നൽകിയാൽ മാത്രമേ ചാക്കോയുടെ ജീവൻ നിലനിർത്താൻ സാധിക്കൂ. ഒരു ദിവസം 14 മണിക്കൂർ ഓക്സിജൻ നൽകമെന്നാണു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. മരുന്നുകൾക്കും മറ്റുമായി 1000 രൂപയോളം വേണം. സഹായത്തിനായി മക്കളോ ബന്ധുക്കളോ ഇല്ലാത്ത ചാക്കോയെ പരിചരിക്കുന്നതു ഭാര്യ ലൂസിയാണ്.

ഏക മകൾ 15 വർഷം മുൻപു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചതോടെ ഇരുവരും ദുരിതത്തിലായി. അഞ്ചു വർഷം മുൻപാണു ചാക്കോയ്ക്കു രോഗം കണ്ടെത്തിയത്. അഞ്ചു ലക്ഷത്തിലേറെ രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. സന്നദ്ധ സംഘടനകളും പള്ളിയും സഹായിച്ചതു കൊണ്ടാണ് ഇതുവരെ ചികിൽസകൾ നടന്നത്. എന്നാൽ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് ഇവർക്ക് അറിയില്ല.

പലപ്പോഴും കടുത്ത ശ്വാസം മുട്ടലും ചുമയും മൂലം വലയുകയാണു ചാക്കോ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും ഇപ്പോൾ കഴിയില്ല. സുമനസുകളുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ. സിൻഡിക്കേറ്റ് ബാങ്ക് കാണക്കാരി ശാഖയിൽ ലൂസി ചാക്കോയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 436022 0000 8350

ഐഎഫ്എസ്‌സി എസ്‌വൈഎൻബി 0004360.

ഫോൺ: 96561 57592