എഴുന്നേറ്റ് നടക്കാൻ ഹംസയെ സഹായിക്കൂ

ഈരാറ്റുപേട്ട ∙ കുടുംബം പുലർത്താനാണ് തലനാട് അടുക്കം ചക്കുങ്കൽ സി.കെ.ഹംസ മരപ്പണിക്കുപോയിരുന്നത്. എന്നാൽ മൂന്നു വർഷം മുൻപുണ്ടായ അപകടം ഹംസയെ കിടപ്പിലാക്കി. അരയ്ക്കു താഴേയ്ക്ക് പൂർണമായി തളർന്നു. എല്ലാത്തിനും പരസഹായം വേണം. ഇപ്പോൾ കാലിലും നട്ടെല്ലിലും ഇട്ടിരിക്കുന്ന കമ്പികൾ മാറ്റിയാൽ മാത്രമേ തുടർചികിത്സ പോലും സാധ്യമാകൂ. കമ്പികൾ മാറ്റി ഫിസിയോ തെറാപ്പി ചികിത്സയാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇതിനായി ആറു ലക്ഷത്തോളം രൂപ ചെലവുവരും.

മരുന്നിനും വീട്ടുചെലവുകൾക്കുമുള്ള തുക ഉദാരമനസ്കരുടെ സഹായം കൊണ്ടാണ് കിട്ടുന്നത്. ഇനിയും ഇങ്ങനെ എത്രനാൾ മുന്നോട്ടുപോകാൻ കഴിയുമെന്നു ഹംസക്കറിയില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവും തുടർ ചികിൽസയ്ക്കുള്ള പണവും കണ്ടെത്താൻ ഉദാരമനസ്കരുടെ സഹായം ആവശ്യമാണ്. ആരെങ്കിലും സഹായിച്ചാൽ എഴുന്നേറ്റ് നടക്കാനും വീണ്ടും ജീവിതം തുടങ്ങാനുമാകുമെന്നാണ് ഹംസയുടെ പ്രതീക്ഷ. തീക്കോയി എസ്ബിടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ- 67302710477
ഐഎഫ്എസ്‍സി കോഡ്- SBTR0000341
ഫോൺ- 9946664685