കരളിന് രോഗം ബാധിച്ച യുവാവ് കാരുണ്യം തേടുന്നു

കൽപറ്റ ∙ കരളിന് രോഗം ബാധിച്ച യുവാവ് ഉദാരമനസ്കരുടെ സഹായം തേടുന്നു. മൈലാടി കാദർ ജാഫർ (37) ഏറണാകുളം അമൃത ആശുപത്രിയിൽ ചികിൽസയിലാണിപ്പോൾ. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾക്ക് മോചനം തേടി വിദേശത്തു പോയ ജാഫർ വയറുവേദനയെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും നടത്തിയ പരിശോധനയിലാണ് ജാഫറിന്റെ കരളിന് ഗുരുതര രോഗം പിടിപെട്ടതായി വ്യക്തമായത്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്ക് 16 ലക്ഷത്തോളം രൂപ ചെലവ് വരും.

ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇവരുടെ കുടുംബത്തിന് താങ്ങാവുന്നതിലും എത്രയോ ഇരട്ടിയാണീ തുക. നാലു വർഷത്തെ പ്രവാസി ജീവിതത്തിനിടയ്ക്ക് രോഗം ബാധിച്ച ശരീരം മാത്രമാണ് ജാഫറിന് ബാക്കിയായത്. ഗൾഫിലും നാട്ടിലും നടന്ന ചികിൽസകൾക്കായി വലിയ തുക ഇതിനകം ചെലവായി. ഈ സാഹചര്യത്തിൽ ജാഫറിന്റെ കുടുംബത്തെ സഹായിക്കാനായി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ചെയർമാനും മൈലാടി ഇസ്സത്തുൽ ഇസ്‍ലാം സംഘം സെക്രട്ടറി എം.അബൂബക്കർ കൺവീനറായും ചികിൽസാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടത്തറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ- 36184190968
ഐഎഫ്സി കോഡ്- SBIN0006456
ഫോൺ: 9947621147.