ജീവിത വഴിയിൽ മുന്നോട്ടോടാൻ സജിക്ക് വേണം ഒരു കൈ സഹായം

കൊച്ചി ∙ ജീവിത വഴിയിൽ മുന്നോട്ടോടാൻ സജിക്ക് ഒരു കൈ സഹായം വേണം. വടുതല മദർ തെരേസ ലെയ്ൻ കപ്പിത്താൻപറമ്പിൽ കെ.എഫ്.സജി(45)യാണു ചികിൽസയ്ക്കു സഹായം തേടുന്നത്. ഓട്ടോറിക്ഷാ തൊഴിലാളിയായ സജി ബ്രെയിൻ ഹെമറേജ് മൂലം കഴിഞ്ഞ ദിവസമാണു കുഴഞ്ഞു വീണത്. ഉടൻതന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ച സജിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടര ലക്ഷം രൂപ ഉടൻ ചികിൽസയ്ക്കായി വേണ്ടി വരുമെന്നതു സജിയുടെ കുടുംബത്തെ കുഴക്കുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ സജിയുടെ വരുമാനത്തിലാണു കുടുംബം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഇതോടെ ചികിൽസയ്ക്കുള്ള തുക കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ഇവർ. സജിയെ സഹായിക്കുന്നതിനായി വടുതല സിൻഡിക്കേറ്റ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 43112010014153.
IFSC Code: SYNB0004311
ഫോൺ: 9496449519.