കാൻസർ ബാധിതയായ വീട്ടമ്മ സഹായം തേടുന്നു

മണ്ണത്തൂർ ∙ കാൻസർ എന്ന മാരക രോഗം ശാന്ത (49) എന്ന വീട്ടമ്മയുടെ ജീവിതത്തെ ദുരന്തമാക്കിത്തീർത്തത് വളരെ പെട്ടെന്നായിരുന്നു. ഭർത്താവിനൊപ്പം കൂലിവേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മക്കളോടൊപ്പം സന്തോഷമായി കഴിയവേയാണ് ശാന്തയെ സ്തനാർബുദം എന്ന രോഗം കീഴ്പ്പെടുത്തിയത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു ഒരു സ്തനം നീക്കം ചെയ്തു. പക്ഷേ വളരെ പെട്ടെന്നുതന്നെ മറ്റു ശരീരഭാഗങ്ങളിലേക്കും രോഗം പടർന്നുപിടിച്ചു. ഇതിനിടയിൽ ഭർത്താവും അസുഖബാധിതനായി.

ശാന്തയ്ക്കൊപ്പം ആശുപത്രികളിൽ പോകുന്നത് ഭർത്താവാണ്. ഇതേത്തുടർന്നു കൂലിവേലയ്ക്കു പോകാൻ ഭർത്താവിനും കഴിയുന്നില്ല. കുടുംബത്തിന്റെ ഏകവരുമാനവും നിലച്ച മട്ടാണ്. വിവാഹ പ്രായമായ ഒരു മകളും പ്ലസ് വണിനു പഠിക്കുന്ന ഒരു മകനുമുണ്ട്. ശാന്തയുടെ മരുന്നിനും ചികിൽസയ്ക്കുമായുള്ള പണത്തിനു എന്തു ചെയ്യണമെന്നു ഭർത്താവിനും മക്കൾക്കുമറിയില്ല. കനിവാർന്ന കരങ്ങളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.

ശാന്തയുടെ ബാങ്ക് അക്കൗണ്ട്
Catholic Syrian Bank,
Mannathur Branch, Ernakulam
A/C No. 0124-03641018-190701
IFSC Code:CSBK 0000124

വിലാസം
ശാന്താ കണ്ണൻ
പൂച്ചത്തിനാൽ വീട്
മണ്ണത്തൂർ പി.ഒ
മൂവാറ്റുപുഴ വഴി, എറണാകുളം
ഫോൺ-8086238586