തലയിൽ കാൻസർ ബാധിച്ച യുവതി സഹായത്തിനായി കൈ നീട്ടുന്നു

തൊടുപുഴ ∙ തലയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി സുമനസുകളിൽ നിന്നും സഹായം തേടുന്നു. വണ്ണപ്പുറം ഒടിയപാറ സുജഭവനിൽ എസ്. സുജ (39) യാണ് ചികിത്സാ സഹായം തേടുന്നത്.

കടയിൽ ജോലി ചെയ്തിരുന്ന സുജയുടെ തലയിൽ മുഴ ഉണ്ടാവുകയും പരിശോധനയിൽ കാൻസറാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ തലയിൽ ശസ്ത്രക്രിയ നടത്തി. പിന്നീട് 30 റേഡിയേഷനും നടത്തി. ഇനിയും ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി എംആർെഎ സ്കാനിങ് നടത്തണമെന്നും നിർദേശിച്ചിരിക്കുകയാണ്. എന്നാൽ തുടർ ചികിത്സക്കുള്ള പണം കണ്ടെത്താനാവാതെ ഈ നിർധന കുടുംബം ബുദ്ധിമുട്ടുകയാണ്.

അസുഖം മൂർച്ചിച്ചതോടെ സുജയുടെ ഭർത്താവ് രണ്ട് മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച് പോയി. സുജയുടെ അമ്മ ശ്യാമളയുടെ കൂടെയാണ് ഇവരിപ്പോൾ കഴിയുന്നത്. ശ്യാമളയും രോഗബാധിതയാണ്. ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുജ തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. സുജയുടെ പേരിൽ കടവൂർ യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ–358002010009307
െഎഎഫ്എസ്‍സി കോഡ്–യുബിെഎഎൻ0535800
ഫോൺ: 9645506417.