നിർധനയായ വീട്ടമ്മ തുടർചികിത്സയ്ക്ക് സഹായം തേടുന്നു

തൊടുപുഴ ∙ വൃക്ക സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിൽ കഴിയുന്ന നിർധനയായ വീട്ടമ്മ തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. മുരിക്കാശേരി മണ്ണാത്തിപ്പാറയിൽ തങ്കച്ചന്റെ ഭാര്യ സുലോചന(49)യാണു ചികിത്സാ സഹായം തേടുന്നത്. ഒരു വർഷത്തോളമായി ഇവർ ചികിത്സയിലാണ്. ഹൃദ്രോഗിയായ ഭർത്താവും, രണ്ട് പെൺമക്കളുമുള്ള സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണ് സുലോചനയുടേത്.

കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണു ഇപ്പോൾ ചികിത്സ. മാസത്തിൽ രണ്ടുതവണ ഇവിടെയെത്തി പരിശോധന നടത്തണം. മരുന്ന് ഉൾപ്പെടെ ഒരു തവണ പോയിവരുന്നതിനു മാത്രം 5,000 ഓളം രൂപ ചിലവുണ്ട്. ഇതിനു പുറമെ ഭർത്താവ് തങ്കച്ചന്റെ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതായുണ്ട്. രോഗം മൂലം മറ്റു ജോലികൾക്കൊന്നും പോകാൻ സാധിക്കാത്തതിനാൽ ഇവർക്കു തുടർ ചികിത്സ നടത്താൻ പോലും കഴിയാത്ത സ്ഥിതിയാണിപ്പോൾ. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ ഇനി ചികിത്സ തുടരാൻ സാധിക്കുകയുള്ളൂ.

സുലോചന തങ്കച്ചന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുരിക്കാശേരി ശാഖയിലെ അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാം.

അക്കൗണ്ട് നമ്പർ: 0239053000026677
ഐഎഫ്എസ്]സി കോഡ്: എസ്ഐബിഎൽ 0000239