കമലാക്ഷി ചികൽസക്കായി സഹായം തേടുന്നു

പാമ്പാടി(കോട്ടയം)∙ രോഗത്തെ തുടർന്നു വിഷമത്തിലായ വീട്ടമ്മ ചികൽസ സഹായം കണ്ടെത്താനാകാതെ വിഷമത്തിൽ. വെള്ളൂർ തടത്തിൽ കമലാക്ഷി(66)യാണ് കിഡ്നിക്കും ഹൃദയസംബന്ധമായ അസുഖത്തിനും ചികൽസയിലുള്ളത്. ആറു വർഷമായി ഗുരുതര കിഡ്നിരോഗത്തെ തുടർന്നു ഇവർ ചികൽസയിലാണ് .ഏക മകളാണ് നോക്കാനുള്ളത്. വാസയോഗ്യമല്ലാത്ത വീടാണ് ഇവർക്കുള്ളത്. ഭർത്താവ് 12 വർഷം മുമ്പു മരിച്ചു. നാട്ടുകാരുടെ സഹായ ഹസ്തം തുടർ ചികൽസക്കായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

മേൽവിലാസം. കമലാക്ഷി പ്രഭാകരൻ ,തടത്തിൽ, വെള്ളൂർ പി.ഒ.കോട്ടയം എസ്ബിടി പാമ്പാടി ബ്രാഞ്ച്. അക്കൗണ്ട് നമ്പർ — 57014522339.എഎഫ്എസ്സെി കോഡ്— എസ്ബിടിആർ 0000108.