ഇരുവൃക്കകളും തകരാറിലായ ബിനു സുമനസുകളുടെ സഹായം തേടുന്നു

ബിനു ചാക്കോ

കോട്ടയം∙ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ബിനു ചാക്കോ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു. പത്തനംതിട്ട, റാന്നി, ചെല്ലക്കാട് പുതുപ്പറമ്പിൽ ബിനു ചാക്കോ മാത്യു(38) ഇനിയും മുന്നോട്ട് ജീവിക്കണമെങ്കിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ബിനു ചികിൽസയിലാണ്. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ഇതുവരെ ലക്ഷക്കണക്കിന് രൂപയാണ് ബിനുവിന്റെ ചികിൽസയാക്കായി ഈ നിർധന കുടുംബം ചെലവഴിച്ചത്. ബന്ധുക്കളും നാട്ടുകാരും നൽകിയ സഹായം കൊണ്ടാണ് ഇതുവരെ ചികിൽസ നടത്തിയത്. ആകെയുള്ള 20 സെന്റ് സ്ഥലവും വീടും നാല് സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ സ്ഥലം വരെ പണയം വച്ച് വായ്പ എടുത്ത് ചികിൽസകൾ നടത്തിക്കഴിഞ്ഞു.

സിവിൽ സപ്ലൈകോ ചില്ലറ വിൽപ്പന കേന്ദ്രത്തിലെ ദിവസ വേതന തൊഴിലാളിയായ ബിനുവിന് ലഭിക്കുന്ന തുശ്ചമായ വരുമാനമാണ് ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. ഇപ്പോൾ വൃക്കരോഗം വഷളായതോടെ ജോലിചെയ്യാനും കഴിയുന്നില്ല. ഇതോടൊപ്പം മരുന്നിനും ഡയാലിസിസിനും ആഴ്ചയിൽ നല്ലൊരു തുക ചെലവാകുന്നുണ്ട്. ഇനിയും അവയവദാനത്തിലൂടെ ലഭിക്കുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയാറാകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് 10 ലക്ഷം രൂപയിലധികം ചെലവാകും ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.

വിലാസം

ബിനു ചാക്കോ മാത്യു,

പുതുപ്പറമ്പിൽ ഹൗസ്,

ചെല്ലയ്ക്കാട് പി.ഒ, റാന്നി,

പത്തനംതിട്ട. 689672.

ഫോൺ: 9656114339.

ബാങ്ക്: ഇന്ത്യൻ ബാങ്ക് റാന്നി ബ്രാഞ്ച്.

അക്കൗണ്ട് നമ്പർ: 6242589596.

ഐഎഫ്സി കോഡ്: ഐഡിഐബി000എൻ104.