ശ്വാസതടസം നേരിടുന്ന യുവാവ് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുവാൻ സഹായം തേടുന്നു

ചിറ്റാർ∙ ചിറ്റാർ കാരികേയം ചെറുതാലയത്ത് ഗോപിനാഥൻനായരുടെയും പുഷ്പകുമാരിയുടെയും മകൻ  സി.ജി. കൃഷ്ണകുമാറാണ് (18) സുമനസുകളുടെ സഹായം തേടുന്നത്. ഇപ്പോൾ  കെ‍ാച്ചി ലിസി ആശുപത്രിയിൽ ചികിൽസ തേടിയ കൃഷ്ണകുമാറിന് അടിയന്തിരമായിഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കേണ്ട സ്ഥിതിയാണെന്ന് ഡോക്ടറുമാർ പറഞ്ഞു.

ഹൃദയവും –ശ്വാസകോശവും മാറ്റിവയ്ക്കാൻ 30 ലക്ഷം രൂപയെങ്കിലും  വേണം. കൂലിപ്പണിക്കാരായ മാതാപിതാക്കൾ നിത്യചിലവിനായി ബുദ്ധിമുട്ടുമ്പോൾ ഇത്രയും വലിയ തുക മകന്റെ ചികിൽസയ്ക്കായി ഏങ്ങനെ കണ്ടെത്തുമെന്നുള്ള വിഷമത്തിലാണ് ഈ കുടുംബം. രണ്ടുവർഷമായി ശ്വാസതടസം നേരിടുന്ന കൃഷണകുമാറിന് അസുഖം മൂലം പ്ലസ്ടൂ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടിയന്തിരമായി ചികിൽസ ആവശ്യമായ സ്ഥിതിക്ക് കൃഷ്ണകുമാറിന്റെ ചികിൽസാ ചിലവിന് തുക കണ്ടെത്തുന്നതിനായി  ഫെഡറൽ ബാങ്ക് ചിറ്റാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 11350100292867. ഐഎഫ്എസ്‍സി കോഡ്– എഫ്ഡിആർഎൽ 0001135. ഫോൺ:  9744638592.