ഇരു വൃക്കകളും തകരാറിലായ വീ‌‌ട്ടമ്മ ചികിൽസ സഹായം തേടുന്നു

കോട്ടയം∙ രണ്ടു വൃക്കകളും തകരാറിലായ വീ‌‌ട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു. ചിങ്ങവനം ചിറക്കിൽ വീട്ടിൽ ഏലിയാണ് (കുഞ്ഞമ്മ–55) രോഗം മൂലം കഷ്ടപ്പെടുന്നത്. മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ഏറെനാളായി ചികിത്സയിലാണ്. നിർധന കുടുംബത്തിൽപ്പെട്ട ഇവർക്ക് ഇതുവരെയുള്ള ചികിത്സയിലൂടെ വൻ സാമ്പത്തിക ബാധ്യതയുണ്ട്. മറ്റുള്ളവരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ കഴിയു. സാമ്പത്തിക സഹായം പ്രതീക്ഷിച്ച് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് വിവരങ്ങൾ: ശാഖ – കാനറാ ബാങ്ക്, പരുത്തുംപാറ.

അക്കൗണ്ട് നമ്പർ: 4216119000635.

ഐഎഫ്എസ്‌സി കോ‍ഡ്: സിഎൻ‌ആർബി 0004216.

മേൽവിലാസം :

ഏലി (കുഞ്ഞമ്മ),

ചിറക്കിൽ വീട് ( വാർഡ് – 36.),

ചിങ്ങവനം (പി.ഒ),

കോട്ടയം. ഫോൺ നമ്പർ: 9142522120.