ശ്വാസകോശാർബുദം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു

തിരുവനന്തപുരം∙ ശ്വാസകോശാർബുദം ബാധിച്ച വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. വട്ടപ്പാറ വേങ്കോട് സ്വദേശി ലതാകുമാരി (47) യാണു ശ്വാസകോശാർബുദത്തിന്റെ നാലാംഘട്ടത്തിലെത്തി നിൽക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്നത്. ലതാകുമാരി ചികിൽസയിലായതോടെ സഹായത്തിന് മറ്റാളുകൾ ഇല്ലാത്തതിനാൽ ഭർത്താവിനു ജോലിക്കു പോകാൻ കഴിയുന്നില്ല.

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഇവർ ദൈനംദിന ചെലവുകൾക്കും മരുന്നിനും ബുദ്ധിമുട്ടുകയാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷച്ചു യൂണിയൻ ബാങ്കിന്റെ നെടുമങ്ങാട് ശാഖയിൽ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 556202010012787. ഐഎഫ്എസ്‌സി കോഡ്: യുബിഐഎൻ0555622