സെറിബ്രൽ പാൾസി ബാധിച്ച യുവതി സുമനസുകളുടെ കരുണ തേടുന്നു

കോട്ടയം ∙ സെറിബ്രൽ പാൾസിയും മറ്റ് രോഗങ്ങളും ബാധിച്ച് ജനിച്ച നാൾ മുതൽ കിടപ്പിലായതാണ് മ‌‌‌‌‌ള്ളൂശേരി മാടവന ഹൗസിൽ ലിബിതമോൾ (26). രോഗത്തിന്റെ കൂടെ കിഡ്നി പ്രശ്നങ്ങളും കൂടിയായപ്പോൾ ദൈനംദിന കൃത്യങ്ങൾ പോലും നടത്താൻ ലിബിത ബുദ്ധിമുട്ട് നേരിടുകയാണ്. കൂലിപ്പണിക്കാരനായ തങ്കച്ചൻ പൗലോസിന്റെ മൂന്നു മക്കളിൽ മൂത്തയാളാണ് ലിബിത. ഇളയ രണ്ടുപേർ കോളജിലും സ്കൂളിലും പഠിക്കുന്നു. അമ്മയായ ലീലാമ്മ തങ്കച്ചന് എപ്പോഴും ലിബിതയെ നോക്കേണ്ടിയതിനാൽ മറ്റ് ജോലികൾക്കൊന്നും പോകാൻ സാധിക്കുകയില്ല.

തങ്കച്ചന്റെ തുച്ഛ വരുമാനത്തിൽ മാത്രം ജീവിക്കുന്ന കുടുംബം കടുത്ത ദാരിദ്യമാണ് നേരിടുന്നത്. കയറിക്കിടക്കാൻ നല്ലൊരു കിടപ്പാടം ഇവർക്കുണ്ടായിരുന്നില്ല. ഒടുവിൽ പള്ളി ഇടവകക്കാർ സംഘടിച്ച് വീട് പണി‍തുകൊടുക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. മാസം രണ്ടായിരം രൂപയോളം ലിബിതയുടെ ചികിൽസയ്ക്കായി ചെലവാകും. തങ്ങളുടെ ദുസ്ഥിതി മനസ്സിലാക്കി സുമനസ്സുകൾ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ലിബിതയും കുടുംബവും. ഇതിനായി ലിബിതയുടെ അമ്മയുടെ പേരിൽ കാനറാ ബാങ്കിന്റെ കോട്ടയം ശാഖയിൽ ഒരക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് നമ്പർ– 0809101061587
ഐഎഫ്എസ്‌സി കോഡ്– CNRB0000809
ഫോൺ– 0481 2391512