കാൻസർ രോഗിയായ വീട്ടമ്മ ചികല്‍സാ സഹായം തേടുന്നു

ഏറ്റുമാനൂര്‍∙ ഗുരുതര കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ബുദ്ധിമുട്ടിലായ വീട്ടമ്മ ചികല്‍സാ സഹായം കണ്ടെത്താനാകാതെ ദുരിതത്തില്‍. ഏറ്റുമാനൂർ കുഴിപ്പറമ്പില്‍ മഞ്ജു (35) ആണ് കാരുണ്യമതികളുടെ സഹായം പ്രതീക്ഷിക്കുന്നത്. ശരീരത്തില്‍ രക്തം കുറഞ്ഞു പോകുന്നതിനെ തുടര്‍ന്നു രണ്ട് ദിവസം കൂടമ്പോള്‍ ഇവര്‍ക്കു രക്തം കയറ്റേണ്ടതായുണ്ട്. മജ്ജ മാറ്റി വെക്കല്‍ ഉള്‍പ്പെടെ ശസ്ത്രക്രിയയ്ക്കായി 40 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. മരുന്നു വാങ്ങാന്‍ പോലും പണം കണ്ടെത്താന്‍ ഇവര്‍ ബുദ്ധിമുട്ടുകയാണ്. സ്വന്തമായി വീടില്ലാത്ത മഞ്ജുു 10 വയസുള്ള മോനുമായി ബന്ധുവീട്ടിലാണ് താമസം. മാതാവ് പൊന്നമ്മയാണ് മഞ്ജുവിനെ സഹായിക്കാനുള്ളത്.

എസ്ബിടി ഏറ്റുമാനൂർ
അക്കൗണ്ട് നമ്പർ - 67130164281
ഐഎഫ്എസ്‌സി കോഡ് - SBTROOOO114
ഫോണ്‍ നമ്പര്‍ - 9539051816