കരള്‍ രോഗം ബാധിച്ച ഗൃഹനാഥൻ ചികില്‍സ സാഹയം തേടുന്നു

തൊടുപുഴ∙ കരളിനു രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന നിർധനനായ ഗൃഹനാഥൻ ചികിത്സക്കായി ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. തട്ടക്കുഴ അരീക്കൽ എ.എൻ. മോഹനനാണ് (54) സഹായം തേടുന്നത്.

ആറ് സെന്റ് സ്ഥലവും ഷീറ്റ് മേഞ്ഞ കൊച്ചു വീടും മാത്രമുള്ള മോഹനന് ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്. മോഹനൻ കൂലിപണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. എട്ട് മാസം മുമ്പാണ് മോഹനന് രോഗം കലശലായതിനെ തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിശോധനയിലാണ് കരൾ രോഗം കണ്ടെത്തിയത്. കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഇതിനു പരിഹാരമെന്ന് ഡോക്ടർമാർ പറഞ്ഞു.

എന്നാൽ ഇതിനുള്ള ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്തതിനാൽ ജീവൻ നില നിർത്തുന്നതിനായി ചികിത്സയിൽ കഴിയുകയാണ് മോഹനൻ. മാസത്തിൽ രണ്ടു തവണ ആശുപത്രിയിൽ പോയി പരിശോധിച്ച് മരുന്ന് വാങ്ങണം. ഇതിനു തന്നെ നല്ലൊരു തുക ആവശ്യമാണ്. എന്നാൽ ഇതിനുള്ള തുക പോലും കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുകയാണ് ഈ കുടുംബം. സുഹൃത്തുക്കളും നാട്ടുകാരും മറ്റും സഹായിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇതിനു പുറമെ നല്ലൊരു തുക കടമായിട്ടുണ്ട്.

തുടർ ചികിത്സക്കായി ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുകയാണ് നിർധന കുടുംബം. മോഹനൻ കിടപ്പിലായതോടെ ഈ കുടുംബം വളരെ കഷ്ടപ്പടുകയാണ്. മോഹനന്റെ പേരിൽ എസ്ബിെഎ ഉടുമ്പന്നൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ– 32937804749. ഐഎഫ്എസ് സി കോഡ് എസ്ബിെഎഎൻ 00008681. ഫോൺ: 09747380818.