നിർധനനായ ഗൃഹനാഥൻ സഹായം തേടുന്നു

തൊടുപുഴ ∙ കരൾ രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നിർധനനായ ഗൃഹനാഥൻ ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. അഞ്ചിരി തെക്കൻപേരൂർ ടി.കെ. രാജു (47) വാണ് ചികിത്സാ സഹായം അഭ്യർഥിക്കുന്നത്. കരൾ രോഗം പിടിപെട്ട് രണ്ട് വർഷത്തിലേറെയായി ചികിത്സയിൽ കഴിയുന്ന രാജുവിന് രോഗം കലശലായതോടെ കരൾ മാറ്റി വയ്ക്കൽ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.

ഇതിനുള്ള പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. നേരത്തെ പിക്അപ് വാൻ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന രാജുവിന് രോഗം കലശലായതോടെ ആശുപത്രിയലും വീട്ടിലുമായി കിടപ്പിലാണ്. ചികിത്സക്ക് തന്നെ വലിയൊരു തുക കണ്ടെത്തേണ്ട അവസ്ഥയാണ്.

ബന്ധുക്കളും നാട്ടുകാരും മറ്റും സഹായച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്.ഇപ്പോൾ വയറ്റിൽ വെള്ളം കെട്ടുന്ന അവസ്ഥയിലാണ്. അതിനാൽ ഇടക്കിടെ ആശുപത്രിയിൽ പോയി ഇത് എടുത്തു കളയണം. ഇതിനുള്ള പണവും കണ്ടെത്താൻ കഴിയാതെ വലിയ ദുരിതത്തിലാണിവർ. ഭാര്യയും രണ്ട് മക്കളുമുള്ള രാജുവിന്റെ മകളെ വിവാഹം കഴിച്ചയച്ചു. മകന് സംസാര ശേഷിയും കേൾവി ശക്തിയുമില്ല.

ദയനീവാസ്ഥിയാൽ കഴിയുന്ന രാജു ഉദാരമതികളുടെ സഹായം തേടുകയാണ്. രാജുവിന്റെ പേരിൽ തൊടുപുഴ അന്ധ്രാ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. നമ്പർ – 121710100037773. എഎഫ്എസ് സി കോഡ്– എഎൻഡിബി 0001217. ഫോൺ: 9656448312.