സിബിക്കും കുടുംബത്തിനും ജീവിക്കാൻ സഹായമെത്തിക്കില്ലേ?

കോട്ടയം∙ ജീവിതത്തെക്കുറിച്ച് നല്ല സ്വപ്നം കാണുന്ന പ്രായത്തിൽ തന്നെ സിബി കെ. ശശിക്കു (34) ഹൃദയത്തിനും വൃക്കയ്ക്കും അസുഖമായി. 11 വർഷം മുൻപ് തുടങ്ങിയ അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഇപ്പോഴും ഈ കുടുംബത്തിന്റെ വിശ്വാസം. എന്നാൽ ഇപ്പോൾ നാലുമാസമായി അസുഖം വളരെ കൂടു തലാണ്.

പതിനൊന്നു വർഷമായി തുടരുന്ന ചികിൽസമൂലം സാമ്പത്തികമായി വളരെയധികം പരാധീനതയിലാണ് ഇവർ.ഓട്ടോ ഓടിച്ചാണ് സിബി കുടുംബം പുലർത്തിയിരുന്നത്. അസുഖം കാരണം ഏറെ വർഷങ്ങളായി ജോലിക്കു പോകാൻ കഴിയുന്നില്ല.


സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ഇതുവരെ സഹായിച്ചു. ആഴ്ചയിൽ രണ്ടു ഡയാലിസിസ് വേണമെന്ന അവസ്ഥയിലാണ് ഇപ്പോൾ. ഡയാലിസിസിനു മുൻപ് ഒരു ശസ്ത്രക്രിയയും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഏകദേശം ഒരുലക്ഷം രൂപ ചിലവ് വരും. അർധപട്ടിണിയിൽ കഴിയുന്ന കുടുംബത്തിനു താങ്ങാൻ കഴിയുന്നതല്ല ഇതിന്റെ ചിലവ്.

സിബിയെയും നാലു വയസുള്ള കുഞ്ഞിനെയും പരിചരിക്കേണ്ടതിനാൽ ഭാര്യ കിച്ചുവിനും (നുസാഫിയ കെ. ശശി) ജോലിക്കു പോകാൻ കഴിയാറില്ല. കരുണയുള്ള മനസ്സുകളു‌ടെ സഹായം കൊണ്ടു മാത്രമേ ഇവർക്ക് ഇനി ചികിത്സ തുടരാനാകു. സഹായം പ്രതീക്ഷിച്ച് എസ്ബിടി നാഗമ്പടം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ:

അക്കൗണ്ട് നമ്പർ: 67366682183 (പേര്: നുസാഫിയ ടി. ശശി, സിബി കെ. ശശി ).

IFSC Code: SBTR0000732

വിലാസം :
സിബി കെ. ശശി ,
കൊന്നയിൽ, പള്ളം (പി.ഒ),
കോട്ടയം.
ഫോൺ: 7558931559., 9746280380.