സിബി കരുണ തേടുന്നു

കോട്ടയം∙ മരത്തിൽ നിന്നു വീണ് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ സിബി ജോർജ് കരുണ തേടുന്നു. കൂലിപണിക്കാരനായ സിബിക്ക് 5 വർഷം മുമ്പാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ സർജറിയും, തുടർന്ന് തൊടുപുഴ ചാഴിക്കാട് ഹോസ്പിറ്റൽ, കോലഞ്ചേരി മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽ ചികിൽസയും നടത്തി.

ഡോക്ടർ പി.സി ജോണിന്റെ സുഷുമ്ന പുനർജീവന ചികിൽസ ആരംഭിക്കുകയും 3 വർഷത്തെ ചികിൽസ തുടർന്നാൽ പരസഹായം കൂടാതെ നടക്കുവാൻ സാധിക്കുമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ചികിൽസ തുടരുവാൻ സാധിച്ചില്ല. ഇതുവരെയുളള ചികിത്സയ്ക്കും മറ്റുമായി 6 ലക്ഷത്തോളം രൂപ ചിലവായി. നാട്ടുകാരും സന്നദ്ധസംഘടനകളും ട്രസ്റ്റുകളും സഹായിച്ചാണ് ഇതുവരെയുളള കാര്യങ്ങൾ തുടർന്നത്. ഭാര്യയും 9, 11 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും പ്രായമായ മാതാപിതാക്കളും ചേർന്നതാണ് സിബിയുടെ കുടുംബം.

10 സെന്റ് സ്ഥലവും പണി പൂർത്തിയാവാത്ത വീടുമാണ് സിബിയുടെ ആകെ സമ്പാദ്യം. ഭാര്യ കൂലിപ്പണിക്കുപോയി ലഭിക്കുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇപ്പോൾ 6 മാസമായി കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും തുടർ ചികിൽസയ്ക്കും സുമനസുകൾ പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യണമെന്നണ് ഈ കുടുംബത്തിന്റെ അപേക്ഷ.

വിലാസം: സിബി ജോർജ്, കൈപ്പൻപ്ലാക്കൽ, ചോലത്തടം പി.ഒ, ചോലത്തടം. PIN : 686582 PH: 9497821915

അക്കൗണ്ട് നമ്പർ: 12930100057227

FDRL POONJAR

IFC: 0001293