വൃക്കകൾ മാറ്റിവയ്ക്കണം ; യുവതി കരുണ തേടുന്നു

കോട്ടയം∙ രണ്ടു കിഡ്നികളും തകരാറിലായ നിർധന യുവതി സുമനസ്സുകളുടെ കരുണ തേടുന്നു. തൃക്കൊടിത്താനം പഞ്ചായത്തിൽ അമര നെടുംപറമ്പിൽ ചെല്ലപ്പന്റെ മകൾ സി.എൽ. സിന്ധു (30) വാണ് ജീവിതത്തിനു മുന്നിൽ നിസ്സഹായയായി നിൽക്കുന്നത്. രണ്ടു വർഷമായി സിന്ധുവിന്റെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കാൻ തുടങ്ങിയിട്ട്.

വൃക്കകൾ മാറ്റി വയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ല എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. പ്രായമായ പിതാവ് ചെല്ലപ്പൻ കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. മാതാവും രോഗിയാണ്. ജീവിതത്തിൽ പ്രതീക്ഷയുടെ നാളം തെളിയണമെങ്കിൽ സിന്ധുവിനു നല്ല മനസ്സുകളുടെ കൈത്താങ്ങ് കിട്ടിയേ തീരൂ.സിന്ധുവിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ തൃക്കൊടിത്താനം ശാഖയിലെ അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

സിന്ധു സി. എൽ,

നെടുമ്പറമ്പിൽ

അമര പി.ഓ

ചങ്ങനാശേരി

എസ്ബിറ്റി തൃക്കൊടിത്താനം ശാഖ

ഐഎഫ്എസ്‌സി– SBTR0000385

അക്കൗണ്ട് നമ്പർ– 67104414112