ഇരുവൃക്കകളും തകരാറിലായ നിർധന യുവാവ് ചികിത്സക്കായി സഹായം തേടുന്നു

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ നിർധന യുവാവ് വിദഗ്ധ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. മുതലക്കോടം മാവിൻചുവട് പ്ലാമൂട്ടിൽ കൃഷ്ണന്റെ മകൻ സുജിത് (23) ആണ് സഹായം അഭ്യർഥിക്കുന്നത്. ഇരു വൃക്കകളുടേയും പ്രവർത്തനം 80 ശതമാനത്തിലേറെ നിലച്ച സുജിത് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്. വൃക്ക മാറ്റി വയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് സുജിത്തിനെ ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് ലക്ഷങ്ങൾ വേണം.

ഇതിനുള്ള തുക കണ്ടെത്താൻ മാർഗമില്ലാതെ നിർധന കുടുംബം ബുദ്ധിമുട്ടുകയാണ്. ചെറിയ ഒരു ചായക്കട നടത്തിയാണ് കൃഷ്ണനും ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബവും ഉപജീവനം നടത്തുന്നത്. സുജിത് പെയിന്റിംങ് ജോലിക്കു പോയിരുന്നു. ഇതിനിടെ ആറ് മാസം മുമ്പാണ് വൃക്ക രോഗം കണ്ടെത്തിയത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി, കോട്ടയം മെഡിക്കൽ കോളജുകളിലും ചികിത്സ നടത്തി. ഇപ്പോൾ ഡയാലിസിസ് നടത്തുകയാണ്.

വൈകാതെ തന്നെ വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് ലക്ഷങ്ങൾ വണ്ടി വരും. ഇതിനുള്ള മാർഗം കണ്ടെത്താൻ ഉദാരമതികളുടെ സഹായം തേടുകയാണിവർ. തൊടുപുഴ കാരിക്കോട് എസ്ബിടി ശാഖയിൽ സുജിത്തിന്റെ അഛൻ കെ.കെ.കൃഷ്ണന്റെ പേരിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ– 67361494376,

ഐഎഫ്എസ്‍സി കോഡ്– എസ്ബിടിആർ 0000886

ഫോൺ: 9446687655