സുനിൽകുമാർ സുമനസ്സുകളുടെ സഹായം തേടുന്നു

റാന്നി∙ ഇടുപ്പിലെ അസ്ഥികൾ ദ്രവിക്കുന്ന ഗുരുതരമായ രോഗത്താൽ എഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് റാന്നി ആഞ്ഞിലിമൂട്ടിലെ സുനിൽകുമാർ. ടാപ്പിങ് തൊഴിലാളിയായ സുനിൽകുമാർ മൂന്നു വർഷമായി വിവിധ ആശുപത്രികളിൽ അലോപ്പതിയും ആയുർവേദവും ചികിത്സ നടത്തി വരുന്നു.

ദ്രവിച്ച അസ്ഥി മാറ്റി വയ്ക്കുക മാത്രമേ ഈ രോഗത്തിനു ചികിത്സയുള്ളു എന്നാണ് മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സ വൈകുന്തോറും അസ്ഥിയിൽ പഴുപ്പു ബാധിച്ച് ഒരിക്കലും എഴുന്നേൽക്കാനാകാത്തവിധം ചികിത്സ വൈകുന്തോറും അസ്ഥിയിൽ പഴുപ്പു ബാധിച്ച് ഒരിക്കലും എഴുന്നേൽക്കാനാകാത്തവിധം കിടപ്പിലാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. അസ്ഥി മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ ചെലവു വരും.

കഷ്ടിച്ച് പിടിച്ചു നടക്കാൻ മാത്രം കഴിയുന്ന സുനിൽ ടാപ്പിങ് ജോലിക്കു പോയിട്ട് ഒന്നര വർഷമായി. ഭാര്യ അയൽവീടുകളിൽ കൂലിപ്പണിയെടുത്താണ് രണ്ടു കുട്ടികളും സുനിലിന്റെ അമ്മയുമടങ്ങുന്ന കുടുംബം കഴിയുന്നത്. ചികിത്സ തേടിയ ആശുപത്രി അധികൃതരുടെ കാരുണ്യം കൊണ്ടാണ് മരുന്നുകൾ വാങ്ങുന്നത്.

ശസ്ത്രക്രിയയല്ലാതെ മറ്റൊരു പരിഹാരവുമില്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ സുമനസ്സുകളുടെ സഹായം തേടുകയാണ് മുപ്പത്തേഴുകാരനായ സുനിൽ. അസ്ഥികൾക്ക് പഴുപ്പു ബാധിച്ച് ഒരിക്കലുമെഴുന്നേൽക്കാനാകാതെ കിടപ്പിലാകാതിരിക്കാനാണ് സുനിൽ സുമനസുകളുടെ കാരുണ്യം തേടുന്നത്. ഭാര്യ സിന്ധുവിന്റെ പേരിൽ അത്തിക്കയം എസ്ബിടി ശാഖയിലുള്ള അക്കൗണ്ട് നമ്പർ 67245204124ലേക്ക് (IFSC SBTR 000 1035) സഹായം എത്തിക്കാം. ഫോൺ നമ്പർ 9846078056.