സുമനസ്സുകൾ സഹായിച്ചാൽ തങ്കച്ചന്റെ കുടുംബം ഇനിയും ജീവിക്കും

തങ്കച്ചൻ കുടുംബത്തോടൊപ്പം

കോട്ടയം ∙ മാമ്മൂട് ഇടപ്പള്ളിക്കോളനിയിലെ മ്ലാങ്കുഴി വീട്ടിലേക്കു മലവെള്ളപ്പാച്ചിൽ പോലെയാണു ദുരന്തങ്ങൾ വന്നത്. വീടെന്നു വിളിക്കാനാവാത്ത ഒരു കൂരയിൽ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനുമിടയിൽ സന്തോഷത്തോടെയാണ് തങ്കച്ചന്റെ കുടുംബം ജീവിച്ചത്. ഭാര്യ മണിയമ്മയും രണ്ട് ആൺകുട്ടികളുമടങ്ങുന്നതാണ് തങ്കച്ചന്റെ കൊച്ചുകുടുംബം. 18 വയസുള്ള മണിക്കുട്ടൻ ഭിന്നശേഷിയുള്ള കുട്ടിയാണ്. ഇളയമകൻ മനുവിന് 12 വയസായി. പരാതികളില്ലാതെ, കൂലിപ്പണിയെടുത്ത് അന്നന്നത്തെ ആഹാരം കണ്ടെത്തുന്ന തങ്കച്ചനു പെട്ടെന്നാണു കാൽ മുറിച്ചു മാറ്റേണ്ടി വന്നത്.

കൃത്രിമകാലുകളിലേക്കു മാറിയതോടെ തങ്കച്ചനു പഴതുപോലെ ജോലിയെടുക്കാനാതെ വന്നു. ഇതിനിടെയാണു മണിയമ്മെയെയും പലവിധരോഗങ്ങൾ ബാധിച്ചത്. ഹൃദയ വാൽവുകൾ ചുരുങ്ങുന്ന അസുഖമാണു മണിയമ്മയ്ക്ക്. ആസ്മ കൂടുകയും നട്ടെല്ലിന്റെ കണ്ണികൾ അകലാൻ തുടങ്ങുകയും ചെയ്തതോടെ മണിയമ്മയ്ക്ക് കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാതായി. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് മണിയമ്മ ഇപ്പോൾ ശ്വാസം എടുക്കുന്നത്. ഒരു സിലിണ്ടർ മൂന്നു ദിവസത്തേക്കു മാത്രമേ തികയൂ. ജീവന്റെ പ്രശ്നമായതിനാൽ കടം വാങ്ങിയാണ് തങ്കച്ചൻ ഭാര്യയ്ക്കു വേണ്ടി മരുന്നും ഓക്സിജനും വാങ്ങുന്നത്. സുമനസുകൾ കനിഞ്ഞാൽ മണിയമ്മയ്ക്ക് നൽകാനാവുന്നതു ജീവനാണ്. തിരികെ കൊടുക്കാവുന്നത് ആ കുടംബത്തിന്റെ ജീവിതമാണ്. എം.ജെ. തങ്കച്ചൻ എന്ന പേരിൽ കാനറാ ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.

ശാഖ: മാടപ്പള്ളി
അക്കൗണ്ട് നമ്പർ: 3013108073719
IFFFC CODE: CNRB0003013