ടിഷ്യു പേപ്പർ കൊണ്ടും ബ്രാ കൊണ്ടുമൊക്കെ മാസ്ക് ഉണ്ടാക്കാം എന്നു പറഞ്ഞുള്ള വിഡിയോകൾ കണ്ടു. ഇതിന്റെ യാഥാർഥ്യമെന്ത്? എന്തു കൊണ്ടാണ് ഒന്നിലേറെ മാസ്കുകൾ ഒരുമിച്ചു ധരിക്കരുതെന്നു പറയുന്നത്?... ‌Coronavirus, COVID-19, Corona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എന്തു കൊണ്ടാണ് ഒന്നിലേറെ മാസ്കുകൾ ഒരുമിച്ചു ധരിക്കരുതെന്നു പറയുന്നത്?
രോഗമുള്ളവർ മറ്റുള്ളവർക്ക് അതു പകരാതിരിക്കാനും കൂടുതൽ രോഗാണുക്കൾ ശരീരത്തിലെത്താതിരിക്കാനുമാണ് മാസ്ക് ധരിക്കുന്നത്. ഒന്നിൽക്കൂടുതൽ മാസ്ക് ഒരുമിച്ചു ധരിച്ചതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമില്ല. മാസ്ക് ക്ഷാമം വർധിക്കുമെന്നുമാത്രം.

∙ ടിഷ്യു പേപ്പർ കൊണ്ടും ബ്രാ കൊണ്ടുമൊക്കെ മാസ്ക് ഉണ്ടാക്കാം എന്നു പറഞ്ഞുള്ള വിഡിയോകൾ കണ്ടു. ഇതിന്റെ യാഥാർഥ്യമെന്ത്?
ശാസ്ത്രീയമല്ല. പക്ഷേ, അടിയന്തരസാഹചര്യങ്ങളിൽ തൂവാലയ്ക്കു പകരം ഇതെല്ലാം ഉപയോഗിക്കാം.

ADVERTISEMENT

∙ മാസ്കിനു പകരമായി ഒരിക്കൽ ഉപയോഗിച്ച തൂവാലയോ തുണിയോ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാമോ?
ഉപയോഗിക്കാം. നന്നായി സോപ്പിട്ടു കഴുകി ഉണക്കിയ ശേഷമേ ഉപയോഗിക്കാവൂ.

∙ നമ്മുടെ വസ്ത്രത്തിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ടെങ്കിൽ നല്ല വെയിലത്തു കൂടി നടന്നാൽ അതു മാറുമെന്നു പറയുന്നതു ശരിയാണോ?
നല്ല ചൂടുള്ള കാലാവസ്ഥയിലും വൈറസ് പകരുമെന്ന് തെളിഞ്ഞുകഴിഞ്ഞു.

ADVERTISEMENT

∙ അന്തരീക്ഷത്തിൽ ഈ വൈറസ് എത്ര നേരം നശിക്കാതിരിക്കും? ‌
സാധാരണരീതിയിൽ അന്തരീക്ഷത്തിൽ നിൽക്കില്ല. ശരീരസ്രവങ്ങളിൽ നിന്ന് നിമിഷങ്ങൾക്കകം അടുത്ത ശരീരത്തിലെത്തിയാൽ മാത്രമേ വൈറസ് പകരൂ.

∙ രോഗമുള്ളയാൾ സ്പർശിച്ച സ്ഥലങ്ങളിൽ (ഉദാ: വാതിൽ, ബസിലെ കമ്പി) തൊട്ടാൽ രോഗം പകരുമോ?
രോഗിയുടെ സ്രവങ്ങൾ പറ്റിപ്പിടിച്ച ഭാഗങ്ങളി‍ൽ ഉടൻ തൊട്ടാൽ രോഗം പകരാനിടയുണ്ട്.

ADVERTISEMENT

∙ രോഗബാധിതർ കുളിച്ച നദികളിലോ കുളങ്ങളിലോ കുളിച്ചാൽ കോവിഡ് പിടിപെടുമോ?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗിയുടെ സ്രവങ്ങൾ കലരുകയും ഉടൻ അതു നമ്മുടെ ശരീരത്തിലെത്തുകയും ചെയ്താൽ പകരാനിടയുണ്ട്.

English Summary: Covid-19 Precautionary Measures