മാതാപിതാക്കളുടെ ലോകം മക്കൾ മാത്രമാണ്. സ്വന്തം ലോകത്തിന്റെ വിസ്തൃതി കുറച്ചിട്ടാകും പലരും മക്കളുടെ ലോകം വലുതാക്കുന്നത്. നടന്നുതീർത്ത പരിമിതലോകത്തിന്റെ പരിധിക്കുള്ളിൽനിന്ന് പറന്നുനടക്കാനുള്ള ലോകം മക്കൾക്കുവേണ്ടി ഒരുക്കുകയായിരുന്നു അവർ. | Subhadhinam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കളുടെ ലോകം മക്കൾ മാത്രമാണ്. സ്വന്തം ലോകത്തിന്റെ വിസ്തൃതി കുറച്ചിട്ടാകും പലരും മക്കളുടെ ലോകം വലുതാക്കുന്നത്. നടന്നുതീർത്ത പരിമിതലോകത്തിന്റെ പരിധിക്കുള്ളിൽനിന്ന് പറന്നുനടക്കാനുള്ള ലോകം മക്കൾക്കുവേണ്ടി ഒരുക്കുകയായിരുന്നു അവർ. മക്കൾ വളരുന്ന ലോകവും വളരേണ്ട ലോകവും കൃത്യതയോടെ രൂപപ്പെടുത്തുന്ന മാതാപിതാക്കൾ, നഷ്ടപ്പെട്ട സ്വന്തം ലോകം ഒരു കണക്കുപുസ്തകത്തിലും രേഖപ്പെടുത്താറില്ല. 

മക്കളുടെ ലോകത്ത് മാതാപിതാക്കൾ എവിടെയുണ്ടാകും? സ്ഥാനക്രമത്തിൽ രക്ഷിതാക്കൾ എത്രാമതെത്തും?  ഒരിക്കലും കണ്ടുമുട്ടാത്ത സമാന്തരരേഖകളിലൂടെ സഞ്ചരിക്കുന്നവരും ഒരുമിക്കാനാകാത്തവിധം വ്യത്യസ്ത ലോകങ്ങളിലേക്കു വഴിപിരിഞ്ഞവരും ഉണ്ടാകില്ലേ? ചുവടുറപ്പിച്ചിരിക്കുന്ന മണ്ണുപോലും പണയപ്പെടുത്തി മറ്റുള്ളവർക്കുവേണ്ടി ആകാശം നിർമിക്കുന്നത് മാതാപിതാക്കൾ മാത്രമായിരിക്കും. സ്വന്തം അജ്ഞതയിൽ നിന്നും അപകർഷതയിൽ നിന്നുമാകും ഓരോ രക്ഷിതാവും മക്കളുടെ വർണക്കാഴ്ചകൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടാവുക.

ADVERTISEMENT

തങ്ങളുടെ പരാധീനതകൾ പോലും ഒളിപ്പിച്ചുവച്ചുള്ള സ്വർഗീയവിരുന്നുകൾ ഓരോ രക്ഷിതാവും മക്കൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ടാകും. വിരുന്നുണ്ണുമ്പോൾ വിരുന്നുണ്ടാക്കിയവരെ മറക്കരുത്, തിരസ്കരിക്കരുത്. ലഭിച്ചതൊന്നും തിരിച്ചുനൽകാൻ ഒരു മകൾക്കും മകനും കഴിയില്ല. ഒരിക്കൽ നഷ്ടപ്പെട്ട ലോകം ഒരു രക്ഷിതാവും തിരിച്ചുചോദിക്കില്ല. തനിക്കുവേണ്ടി സ്വപ്നങ്ങൾ ഉപേക്ഷിച്ചവരെ വഴിയിൽ ഉപേക്ഷിക്കാതിരിക്കാനുള്ള വിവേകമെങ്കിലും മക്കൾ കാട്ടണം. 

English Summary: Subhadhinam