സന്യാസിക്കു നീണ്ട താടിരോമങ്ങളുണ്ട്. ഒരുദിവസം കുറച്ചു കുട്ടികൾ അദ്ദേഹത്തോടു ചോദിച്ചു: അങ്ങ് രാത്രി ഉറങ്ങുമ്പോൾ താടി പുതപ്പിനകത്താണോ പുറത്താണോ ഇടുന്നത്? അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്നുവരെ ആലോചിച്ചിട്ടില്ല; നാളെ പറയാം’. ജീവിതത്തിലാദ്യമായി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്യാസിക്കു നീണ്ട താടിരോമങ്ങളുണ്ട്. ഒരുദിവസം കുറച്ചു കുട്ടികൾ അദ്ദേഹത്തോടു ചോദിച്ചു: അങ്ങ് രാത്രി ഉറങ്ങുമ്പോൾ താടി പുതപ്പിനകത്താണോ പുറത്താണോ ഇടുന്നത്? അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്നുവരെ ആലോചിച്ചിട്ടില്ല; നാളെ പറയാം’. ജീവിതത്തിലാദ്യമായി, അന്നു രാത്രി അദ്ദേഹം അതെക്കുറിച്ചു ചിന്തിച്ചു. ആദ്യം താടി പുതപ്പിനകത്തിട്ടു നോക്കി, പിന്നെ പുറത്തിട്ടു. അങ്ങനെ താടി അകത്തും പുറത്തുമിട്ട് അദ്ദേഹത്തിന്റെ ഉറക്കം പോയി!

പലപ്പോഴും വലിയ കാര്യങ്ങളല്ല, ചെറിയ കാര്യങ്ങളാകും ഉറക്കം കെടുത്തുക; ഉറങ്ങാൻ കഴിയുക എന്നതു ചെറിയ കാര്യവുമല്ല. ഉറങ്ങാൻ കഴിയാതിരിക്കുക എന്നത് അപരിഹാര്യമായ നഷ്ടമാണ്. വെട്ടിപ്പിടിച്ച സ്വത്തോ സമ്പാദ്യമോ ആർക്കും ഉറക്കം സമ്മാനിക്കില്ല. സ്വസ്ഥമായ ശരീരത്തിലും സന്തുഷ്ടമായ മനസ്സിലും മാത്രമേ ഉറക്കം അനുഗ്രഹമായി എത്തൂ.

ADVERTISEMENT

കർമങ്ങളുടെ മൂല്യനിർണയം നടത്താനുള്ള എളുപ്പമാർഗം ഇതാണ് – അവയെ ഉറക്കം നൽകുന്നവ, ഉറക്കം നൽകാത്തവ എന്നിങ്ങനെ രണ്ടായി തിരിക്കുക. ചെയ്ത പ്രവൃത്തികൾ എത്ര വിശിഷ്ടമെന്ന് അവകാശപ്പെട്ടാലും അവ മനസ്സമാധാനം നൽകുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഓരോ ദിവസത്തിനുമൊടുവിൽ കിടക്കയിലെത്തുമ്പോൾ ആ ദിവസത്തെക്കുറിച്ചു ചാരിതാർഥ്യവും സംതൃപ്തിയുമാണ് ഉള്ളതെങ്കിൽ പിന്നെ ഉറക്കം കെടുത്താൻ ആർക്കുമാകില്ല.

‘ഉറങ്ങാതിരിക്കുന്നത്’ ല ക്ഷ്യാധിഷ്ഠിതമാണ്; ‘ഉറക്കം നഷ്ടപ്പെടുന്നത്’ പ്രയോജനരഹിതവും. ഉറങ്ങാതിരിക്കാൻ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങളുമായി ജീവിക്കുന്നവരുണ്ട്. ആ ജീവിതത്തിനു ക്രിയാത്മകതയുടെയും കാര്യക്ഷമതയുടെയും മറുവശമുണ്ട്. 

ADVERTISEMENT

എന്നാൽ, അർഥശൂന്യമായ കാര്യങ്ങളിലൂടെ ഉറക്കം നഷ്ടപ്പെടുത്തുന്നവർ അവർ ജീവിക്കുന്ന സമൂഹത്തിന്റെ ഉറക്കവും കെടുത്തിയേക്കാം. രാത്രികൾ ഉറങ്ങാൻ വേണ്ടിയുള്ളതാണ്. ഉറങ്ങുന്നില്ലെങ്കിൽ ആ ‘ഉറക്കം നഷ്ടപ്പെടുത്തൽ’ ഉറക്കത്തെക്കാൾ ശ്രേഷ്ഠമായ കർമങ്ങൾക്കു വേണ്ടിയാകണം.