വിൻസ്റ്റൺ ചർച്ചിൽ ടാക്സിയിൽ ബിബിസി ഓഫിസിൽ അഭിമുഖത്തിനെത്തി. താൻ തിരിച്ചു വരുന്നതുവരെ കാത്തിരിക്കാൻ ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു: ‘പറ്റില്ല. ഇപ്പോൾ ചർച്ചിലിന്റെ പ്രഭാഷണമുണ്ട്. എനിക്കതു കേൾക്കണം’. | Subhadhinam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൻസ്റ്റൺ ചർച്ചിൽ ടാക്സിയിൽ ബിബിസി ഓഫിസിൽ അഭിമുഖത്തിനെത്തി. താൻ തിരിച്ചു വരുന്നതുവരെ കാത്തിരിക്കാൻ ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു: ‘പറ്റില്ല. ഇപ്പോൾ ചർച്ചിലിന്റെ പ്രഭാഷണമുണ്ട്. എനിക്കതു കേൾക്കണം’. ചർച്ചിലിന് അഭിമാനം തോന്നി. യഥാർഥ കൂലിയുടെ ഇരട്ടി അദ്ദേഹം ഡ്രൈവർക്കു നൽകി. സന്തോഷത്താൽ മതിമറന്ന ഡ്രൈവർ പറഞ്ഞു: ഞാൻ എത്രനേരം കാത്തിരിക്കണം, ചർച്ചിൽ പോയി തുലയട്ടെ!

കയ്യിലുള്ളതിനെക്കാൾ മെച്ചപ്പെട്ടതെന്തെങ്കിലും ലഭിക്കുന്നതു വരെ മാത്രമേ, കയ്യിലുള്ളവയോടു താൽപര്യമുണ്ടാകൂ. നിലവിൽ ലഭിക്കുന്ന നിർവൃതിയെ ഭേദിക്കുന്ന മറ്റൊന്നു വരുമ്പോൾ മിക്കവരും അതിന്റെ പിന്നാലെ പോകും. എല്ലാറ്റിന്റെയും പിറകെ പോകുന്നവർ ഒരിക്കലും ഒരിടത്തും എത്തിച്ചേരില്ല. ഒന്നിലും സ്ഥിരമായി ഉറച്ചുനിൽക്കാത്തവർക്ക് ഒന്നിനോടും പ്രതിപത്തിയുമുണ്ടാകില്ല.

ADVERTISEMENT

ആളുകളുടെ ആദരം ആപേക്ഷികമാണ്. എല്ലാക്കാലവും എല്ലാവരാലും ആദരിക്കപ്പെട്ട ആരുമുണ്ടാകില്ല. ആൾക്കൂട്ടം കൽപിക്കുന്ന വിലയ്ക്കനുസരിച്ച് ആർക്കും ഉയരാനോ വളരാനോ കഴിയില്ല. ആരാധകവൃന്ദത്തിന്റെ ലക്ഷ്യം ആരാധിക്കുന്നവരെ പിന്തുടരുകയോ അനുകരിക്കുകയോ ആകണമെന്നില്ല. പ്രശസ്തരെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്ന പ്രശസ്തി മാത്രമായിരിക്കും ചിലപ്പോൾ അവരുടെ ലക്ഷ്യം. തങ്ങൾക്കു ലഭിക്കുന്ന പ്രയോജനം എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ അവർ ആരാധനയും അവസാനിപ്പിക്കും. ആരുടെയെങ്കിലുമൊക്കെ അഭിപ്രായങ്ങൾ നോക്കി വളരാനിരുന്നാൽ ആരും ആരുമാകില്ല.

Content Highlight: Subhadhinam