അന്യരുടെ സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം വിനോദോപാധിയായും ജീവിതോപാധിയായും എടുത്തിരിക്കുന്നവരുണ്ട്. സ്വയം ഇരുട്ടറയിൽ നിന്നുകൊണ്ടാണ് അപ്പുറത്തുള്ള തിരിനാളത്തെ ഇക്കൂട്ടർ പഴിക്കുന്നത്. അയൽക്കാരന്റെ ബാധ്യതകളും അന്യനാട്ടുകാരന്റെ വാർത്തകളും | Subhadhinam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യരുടെ സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം വിനോദോപാധിയായും ജീവിതോപാധിയായും എടുത്തിരിക്കുന്നവരുണ്ട്. സ്വയം ഇരുട്ടറയിൽ നിന്നുകൊണ്ടാണ് അപ്പുറത്തുള്ള തിരിനാളത്തെ ഇക്കൂട്ടർ പഴിക്കുന്നത്. അയൽക്കാരന്റെ ബാധ്യതകളും അന്യനാട്ടുകാരന്റെ വാർത്തകളും എല്ലാവർക്കും ഒരാഘോഷമാണ്. അവയ്ക്കുള്ളിലെ പ്രചാരണസാധ്യത ഓരോരുത്തരും തങ്ങളുടെ കഴിവിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യും.

രണ്ടു തിരിച്ചറിവുകളാണ് അപരാന്വേഷണത്തിനിടയിൽ ആളുകൾക്ക് ഉണ്ടാകേണ്ടത്. ഒന്ന്, താൻ വിലയിരുത്തുന്നതുപോലെ തന്നെയും മറ്റുള്ളവർ വിലയിരുത്തുന്നുണ്ട്. രണ്ട്, അന്യനെ വിലയിരുത്തി വീർപ്പുമുട്ടുന്നതിനു പകരം സ്വയം പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാൽ എല്ലാവരും നന്നാകും. മാറ്റുരച്ചു നോക്കാനിറങ്ങുന്നവർക്ക് രണ്ടുതരം അളവുകോലുകൾ ഉണ്ടാകും; സ്വന്തം പോരായ്മകളെ നിസ്സാരവൽക്കരിച്ച് അവഗണിക്കുന്നതിനുള്ളതും അപരന്റെ തെറ്റുകളെ പർവതീകരിച്ചു പ്രദർശിപ്പിക്കുന്നതിനുള്ളതും.

ADVERTISEMENT

എല്ലാ അന്വേഷണങ്ങളും മറ്റു വ്യക്തികളിലേക്കും വസ്തുക്കളിലേക്കും നടത്തി മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. സ്വന്തം കുറവുകൾ കണ്ടെത്താനുള്ള ഒരു ഗവേഷണവും ആരും എങ്ങും നടത്തുന്നില്ല. തിരുത്തേണ്ട ഒരു തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവരുടെ പിഴവുകൾ കണ്ടെത്തി സ്വന്തം തെറ്റിനെ ലഘൂകരിക്കും.

മറ്റുള്ളവരുടെ നേരെ സ്ഥാപിച്ചിരിക്കുന്ന ദൂരദർശിനികളല്ല, സ്വന്തം നേരെ തിരിഞ്ഞിരിക്കുന്ന സൂക്ഷ്മദർശിനികളാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്. അന്യരെ അളക്കുന്ന അളവുകോൽകൊണ്ട് അവനവനും അളക്കപ്പെടും എന്നത് കാലത്തിന്റെ നിയോഗം.