അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും നിഗൂഢവാദങ്ങളും നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് 2004ൽ സമുദ്ര താപുവിൽ കണ്ട അ‍ജ്ഞാതപേടകം. ഇതാണ് ഇന്ത്യയിലാദ്യമായി ഫോട്ടോ എടുക്കപ്പെട്ട യുഎഫ്ഒ സംഭവം...Ancient Aliens, UFO Manorama news, Aliens, Aliens manorama news, UFO Nasa new Study

അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും നിഗൂഢവാദങ്ങളും നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് 2004ൽ സമുദ്ര താപുവിൽ കണ്ട അ‍ജ്ഞാതപേടകം. ഇതാണ് ഇന്ത്യയിലാദ്യമായി ഫോട്ടോ എടുക്കപ്പെട്ട യുഎഫ്ഒ സംഭവം...Ancient Aliens, UFO Manorama news, Aliens, Aliens manorama news, UFO Nasa new Study

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും നിഗൂഢവാദങ്ങളും നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് 2004ൽ സമുദ്ര താപുവിൽ കണ്ട അ‍ജ്ഞാതപേടകം. ഇതാണ് ഇന്ത്യയിലാദ്യമായി ഫോട്ടോ എടുക്കപ്പെട്ട യുഎഫ്ഒ സംഭവം...Ancient Aliens, UFO Manorama news, Aliens, Aliens manorama news, UFO Nasa new Study

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും നിഗൂഢവാദങ്ങളും നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് 2004ൽ സമുദ്ര താപുവിൽ കണ്ട അ‍ജ്ഞാതപേടകം.  ഇതാണ് ഇന്ത്യയിലാദ്യമായി ഫോട്ടോ എടുക്കപ്പെട്ട  യുഎഫ്ഒ  സംഭവം

സമുദ്ര താപുവിലെ മഞ്ഞുമനുഷ്യൻ

ADVERTISEMENT

ബെംഗളൂരു ഐഐഎസ്‌സിയിലെ ദിവേച സെന്റർ ഫോർ ക്ലൈമറ്റ് സയൻസിലെ ഡിസ്റ്റിങ്ഗ്യൂഷ്ഡ് വിസിറ്റിങ് സയന്റിസ്റ്റായ പ്രഫ. അനിൽ കുൽക്കർണി മുൻപ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായിരുന്നു. ഹിമാലയത്തിലെ ഹിമാനികളെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകമായ സംഭാവനകൾ നൽകിയ പ്രഫ. കുൽക്കർണി ഇന്ത്യയിലെ പ്രസിദ്ധമായ ഒരു യുഎഫ്ഒ സംഭവത്തിനും സാക്ഷിയാണ്. എന്നാൽ, ഇന്ന് അതെക്കുറിച്ച് താൻ ആരോടും  പറയാറില്ലെന്ന് കുൽക്കർണി പറയുന്നു. ആ സംഭവം നടക്കുന്നത് ഹിമാചൽ പ്രദേശിലെ സമുദ്ര താപുവിലാണ്. സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിലുള്ള ചന്ദ്രതാൽ തടാകത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള താഴ്‌വരയാണു സമുദ്ര താപു. മണാലി– ലേ ഹൈവേയിലെ ബാതാലിൽ നിന്ന് 180 കിലോമീറ്റർ നടന്നാലേ ഇവിടെയെത്താനാകൂ. 

ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ നടത്തിയ പര്യവേക്ഷണത്തിന്റെ ഭാഗമായിട്ടാണ് പ്രഫ. കുൽക്കർണിയുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘം 2004ൽ ഇവിടെയെത്തിയത്.  

എന്നാൽ, ഇതിനിടെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ചുമട്ടുകാരിലൊരാൾ മലമുകളിലേക്കു കൈചൂണ്ടി വിളിച്ചുകൂവിയത്. ‘സാർ, അതാ ഒരു മഞ്ഞുമനുഷ്യൻ വരുന്നു’. വിചിത്ര രൂപമുള്ള വ്യോമപേടകമായിരുന്നു അത്.  മനുഷ്യശരീരം പോലുള്ള ഘടനയും വെളുത്തനിറവും അതിനുണ്ടായിരുന്നു. ശാസ്ത്രജ്ഞർ നിന്നതിന് 50 മീറ്റർ അകലെ വരെ ഇതു താഴേക്കിറങ്ങി. ശാസ്ത്രജ്ഞർ  ചിത്രങ്ങളെടുത്തു. ഇതിനിടെ സംഘാംഗങ്ങൾ ആർത്തുവിളിച്ചു. അതുകൊണ്ടാകും പേടകം അൽപനേരം അന്തരീക്ഷത്തിൽ നിന്നു, പിന്നെ മുകളിലേക്കുയർന്നു. 5 മിനിറ്റോളം ക്യാംപിനു മുകളിൽ ചുറ്റിക്കറങ്ങിയശേഷം  ആകാശത്തേക്കു മറഞ്ഞു.

 അന്യഗ്രഹപേടകമായിരുന്നോ? അതോ ചാരപേടകമോ അതോ കാലാവസ്ഥ നിരീക്ഷിക്കാനുള്ള  സംവിധാനമോ? പല ഡ്രോൺ ലാബുകളുമായി ബന്ധപ്പെട്ടെങ്കിലും വിചിത്രമാണ് ഇതിന്റെ രൂപവും പറക്കൽ രീതിയുമെന്ന അഭിപ്രായമാണുയർന്നത്. പിൽക്കാലത്ത് ഇതു പാർലമെന്റിലും ചർച്ചയായി. ദൃക്സാക്ഷികൾ സമുന്നതരായ ശാസ്ത്രജ്ഞരാണെന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടി. ഇന്നും, ദുരൂഹതയുടെ മറയിൽ അഴിയാക്കുരുക്കായി തുടരുകയാണ് സമുദ്രതാപുവിലെ മ‍ഞ്ഞുമനുഷ്യൻ.

പ്രഫ.അനിൽ കുൽക്കർണി
ADVERTISEMENT

ദണ്ഡകാരണ്യത്തിലെ വിചിത്രചിത്രം

ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള ചരാമ ഗുഹയിൽ 2014ൽ ഒരു  ചിത്രം കണ്ടെത്തി. റായ്പുരിൽ നിന്നു 130 കിലോമീറ്റർ അകലെ ചണ്ഡേലി ഗ്രാമത്തിലാണ് ഈ ഗുഹകൾ. പതിനായിരം വർഷം പഴക്കമുള്ള ഗുഹാചിത്രത്തിനു പ്രത്യേകതകളുണ്ടായിരുന്നു. വിചിത്രരൂപികളായ കുറച്ചു ജീവികളെ അതിൽ കാണാം. ഇവർ ആകാശത്തു നിന്ന് വന്നെന്ന പോലെയാണു വരച്ചിരിക്കുന്നത്.

ഇന്നത്തെക്കാലത്തെ സ്പേസ് സ്യൂട്ട് പോലുള്ള വസ്ത്രങ്ങൾ അവർക്കുണ്ട്, തലയിൽ ആന്റിനകൾ ഘടിപ്പിച്ച ഹെൽമറ്റും. ഇതിനടുത്തായി പറക്കും തളികപോലെ ഒരു വാഹനവും വരച്ചുചേർത്തിരിക്കുന്നു. 

ഇന്ത്യൻ ഐതിഹ്യങ്ങളിലെ പ്രശസ്തമായ ദണ്ഡകാരണ്യം എന്ന വലിയ വനം സ്ഥിതി ചെയ്ത മേഖലയിലുള്ളതാണ് കാൻകർ. സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ഇവിടെ മനുഷ്യവാസം നിലനിന്നിരുന്നു. ചരാമ മേഖലയിലെ പഴങ്കഥകളിൽ റൊഹേല എന്ന പ്രത്യേകതരം ആളുകളെക്കുറിച്ചു പരാമർശമുണ്ട്. ഇവർ ആകാശത്തുനിന്നു വരുമെന്നും ആളുകളെ തങ്ങളുടെ വാഹനങ്ങളിലാക്കി കൊണ്ടുപോകുമെന്നും ഐതിഹ്യമുണ്ട്. ഈ റൊഹേല ആളുകൾ അന്യഗ്രഹജീവികളാണെന്ന വാദം ഇടയ്ക്കു ചിലർ ഉയർത്തി.

ADVERTISEMENT

കൊങ്‌ക ലാ ചുരം: ഇന്ത്യയുടെ ഏരിയ 51

ലഡാക്കിൽ ഇന്ത്യ–ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചുരമാണ് കൊങ്‌ക ലാ. ലോകത്ത് ഏറ്റവും കുറച്ച് ആളുകൾ സന്ദർശിച്ച മേഖലകളിലൊന്നാണ് ഇവിടം. ഇന്ത്യയുടെ ഏരിയ 51 എന്നാണ് ഈ ചുരപ്രദേശം വിശേഷിപ്പിക്കപ്പെടുന്നത്. അന്യഗ്രഹബേസുകൾ ഇവിടെയുണ്ടെന്നും  ഇന്ത്യൻ, ചൈനീസ് ഭരണകൂടങ്ങൾക്കു കാലാകാലങ്ങളായി ഇതെക്കുറിച്ച് അറിവുണ്ടെന്നും ഗൂഢവാദക്കാർ പറയുന്നു. ഇവിടെ ഒരു ഭൂഗർഭ താമസകേന്ദ്രമുണ്ടെന്നും ഭൂമിയിലെത്തിയ ഏലിയൻമാർ ഇവിടെ താമസിക്കുന്നുണ്ടെന്നുമൊക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. 

ഇന്ത്യയിലെ ചില യുഎഫ്ഒ സംഭവങ്ങൾ

ന്യൂഡൽഹി,1951 മാർച്ച് 15

സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പ്രധാന യുഎഫ്ഒ സംഭവം. 700 അടിയോളം വലുപ്പമുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഭൂമിയിൽ നിന്ന് 4000 അടി ഉയരത്തിൽ തെക്കോട്ടു പോകുന്നതു ന്യൂഡൽഹി ഫ്ലയിങ് ക്ലബ്ബിലെ അംഗങ്ങൾ കണ്ടു. വിമാനത്തെക്കാൾ പതിന്മടങ്ങു വേഗത്തിലായിരുന്നു ഇത്. തുടർന്ന് അപ്രത്യക്ഷമായി.

കൊൽക്കത്ത, 2007 ഒക്ടോബർ 29

നഗരത്തിലെ ഇ.എം. ബൈപാസിനു മുകളിൽ ആകാശത്ത് വലിയ വേഗത്തിൽ പോകുന്ന ഒരു വസ്തു ആളുകളുടെ ശ്രദ്ധയിൽപെട്ടു. പുലർച്ചെയായിരുന്നു സംഭവം. വസ്തുവിന്റെ ആകൃതി ആദ്യം ഒരു ഗോളത്തിന്റേതു പോലെയായിരുന്നു. പിന്നീട് ത്രികോണാകൃതിയായി. ഒടുവിൽ ഒരു വര പോലെയും. ഇത് ഉൽക്കയോ ശുക്രഗ്രഹമോ ആയിരിക്കാമെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ട്. 

ലഡാക്ക്, 2013 ഓഗസ്റ്റ് 4

ലഡാക്കിൽ തിരിച്ചറിയാനാകാത്ത പറക്കുന്ന ചില വസ്തുക്കളെ ഇന്ത്യൻ കരസേനാംഗങ്ങൾ കണ്ടു.

ചെന്നൈ, 2013 ജൂൺ 20

ചെന്നൈയിലെ മൊഗാപ്പിയറിൽ ഓറഞ്ച് പ്രകാശം പുറപ്പെടുവിച്ചു പോകുന്ന ഒരു വസ്തു രാത്രി ആളുകൾ കണ്ടു.

ബെറ്റി, ബാർണി

കിഡ്നാപ് ചെയ്യുന്ന ഏലിയൻ: ദുരൂഹമായ ‘ഹിൽ’ സംഭവം

അന്യഗ്രഹജീവികൾ മനുഷ്യരെ കിഡ്നാപ് ചെയ്യുമോ? ഏലിയൻ അബ്ഡക്‌ഷൻ എന്നാണ് ഈ തട്ടിക്കൊണ്ടുപോകൽ അറിയപ്പെടുന്നത്. പലരും ഈ അവ കാശവാദം ഉയർത്തിയിട്ടുണ്ട്.   ഇക്കൂട്ടത്തിലെ ഏറ്റവും പ്രശസ്തവും ദുരൂഹവുമായ സംഭവമാണ് യുഎസിലെ ന്യൂഹാംഷറിലുള്ള ബെറ്റി–ബാർണി ദമ്പതിമാരുടേത്. 1961ൽ ആയിരുന്നു ഇത്.

 ബെറ്റി സാമൂഹിക പ്രവർത്തകയായിരുന്നു. ബാർണി തപാൽ വകുപ്പ് ജീവനക്കാരനും. 1961ൽ  കാനഡയിലേക്കു വിനോദയാത്ര പോയ ഇരുവരും ന്യൂഹാംഷറിലെ വീട്ടിലേക്കു രാത്രി മടങ്ങുകയായിരുന്നു. ഒരു പ്രകാശബിന്ദു കാറിനെ പിന്തുടരുന്നതായി അവർക്കു തോന്നി. ബെറ്റി ബൈനോക്കുലറെടുത്ത് നോക്കിയശേഷം അതു തളികാരൂപത്തിലുള്ള പേടകമാണെന്നു പറഞ്ഞു. ലിങ്കൺ എന്ന സ്ഥലത്ത് കാർ നിർത്തി. കാറിനു മുകളിൽ ഹുങ്കാര ശബ്ദത്തോടെ തളിക നിൽക്കുന്നുണ്ടായിരുന്നു.

താമസിയാതെ ദമ്പതികളുടെ ബോധം പോയി. പിറ്റേദിവസം തങ്ങളുടെ വീട്ടിൽ അവർ ഉറക്കമുണർന്നു. തലേന്നത്തെ കാര്യങ്ങൾ ഓർമയുണ്ടായിരുന്നില്ല. ബെറ്റിയുടെ വസ്ത്രം കീറുകയും പിങ്ക് നിറത്തിലുള്ള പൗഡർത്തരികൾ പറ്റിപ്പിടിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.  

അന്നത്തെ കാര്യങ്ങൾ ഓർമിക്കാനായി അവർ ഹിപ്നോട്ടിസത്തിനു വിധേയരായി. നീല സ്യൂട്ടിട്ട അന്യഗ്രഹജീവികളായിരുന്നു പേടകത്തിൽ വന്നതെന്നു ദമ്പതികൾ ഓർമിച്ചു. മനുഷ്യരൂപവും ചാരനിറവും കടുംനീല ചുണ്ടുകളും കട്ടിയുള്ള മുടിയുമുള്ള ജീവികൾ. അവർ ദമ്പതികളെ പേടകത്തിനുള്ളിൽ കയറ്റി ശാരീരിക പരിശോധനകൾ നടത്തി. ഇടയ്ക്കു ജീവികളുടെ നേതാവിനോട് എവിടെനിന്നു വരുന്നെന്നു ബെറ്റി ചോദിച്ചിരുന്നു. അപ്പോൾ അയാൾ ഒരു മാപ്പ് കാട്ടി.

പിൽക്കാലത്ത് ബെറ്റി ഈ മാപ്പ് ഓർത്തെടുത്ത് കടലാസിൽ വരച്ചു. ഭൂമിയിൽ നിന്നു 39.3 പ്രകാശവർഷം അകലെയുള്ള സീറ്റ റെറ്റിക്കുലി നക്ഷത്രസംവിധാനത്തിന്റെ മാപ്പായിരുന്നു അത്. 

സംഭവത്തോടെ ദമ്പതിമാർ പ്രശസ്തരായി. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് മറ്റു പല അവകാശവാദങ്ങളും പൊള്ളയാണെന്നു തള്ളിയ ലോകം ഇവരുടെ കാര്യത്തിൽ  കുഴങ്ങി. സമൂഹത്തിൽ ബഹുമാന്യരും വംശീയവിരുദ്ധ പ്രവർത്തകരും ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചവരുമായിരുന്നു ഇരുവരും. ഇന്നും ഹിൽ സംഭവം ദുരൂഹതയാണ്. സയൻസ് ഫിക്‌ഷൻ, സിനിമകൾ എന്നിവയെ ഈ സംഭവം ശക്തമായി സ്വാധീനിച്ചു. 

എലിസബത്ത് ക്ലേറർ, ആകോൺ

ഏലിയൻ പ്രണയം, ഗർഭം! എലിസബത്തിന്റെ കഥ

പെന്റഗൺ യുഎഫ്ഒ റിപ്പോർട്ടിൽ കൗതുകമുണ്ടാക്കുന്ന ഭാഗമാണ് അന്യഗ്രഹജീവികളിൽനിന്നു ഗർഭം ധരിച്ചെന്നു സ്ത്രീകൾ പറഞ്ഞ സംഭവങ്ങൾ. അങ്ങനെ അവകാശപ്പെട്ട ആദ്യ സ്ത്രീകളിലൊരാളാണ് എലിസബത്ത് ക്ലേറർ. ദക്ഷിണാഫ്രിക്കയിലെ നറ്റാലിൽ 1910ൽ ഒരു ഫാം ഉടമസ്ഥന്റെ മകളായാണ് എലിസബത്ത് ജനിച്ചത്.  7 വയസ്സുള്ളപ്പോൾ  ഒരു അന്യഗ്രഹപേടകം കണ്ടെന്ന് അവർ അവകാശപ്പെട്ടിരുന്നു.

പിന്നീട് എലിസബത്ത് ഇറ്റലിയിലേക്കു പോയി.വിവാഹിതയുമായി. പിന്നീട് ഈ വിവാഹം ഒഴിഞ്ഞു. 1954ൽ തന്റെ നാൽപത്തിനാലാം വയസ്സിലാണ് എലിസബത്ത് ക്ലേററുടെ അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം, അവരുടെ അവകാശവാദപ്രകാരം തുടങ്ങുന്നത്. അക്കാലത്ത് എലിസബത്ത് രണ്ടു കുട്ടികളുടെ അമ്മയാണ്. നറ്റാലിലെ സുലു വംശജർ മിന്നൽ പോലെ വരുന്ന ഒരു പക്ഷിയെക്കുറിച്ച് ഇടയ്ക്കിടെ പറഞ്ഞിരുന്നു. ഒരിക്കൽ അങ്ങോട്ടേക്ക് എത്തിയ എലിസബത്ത്, മിന്നൽ പക്ഷിയെന്ന് സുലു വംശജർ വിളിക്കുന്ന ബഹിരാകാശ പേടകം കണ്ടു. അതോടിച്ചിരുന്ന അന്യഗ്രഹജീവിയെയും. ഒന്നര വർഷത്തിനുശേഷം വീണ്ടും പേടകമെത്തി. അത് ഓടിച്ചയാളെ എലിസബത്ത് പരിചയപ്പെട്ടു. പ്രോക്സിമ സെഞ്ചറി എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന മേറ്റൺ എന്ന ഗ്രഹത്തിൽ നിന്നുള്ള ആകോൺ എന്ന അന്യഗ്രഹജീവിയായിരുന്നു അത്. എലിസബത്തുമായി പ്രണയത്തിലായ ആകോൺ  അവരെ തന്റെ മാതൃപേടകത്തിലേക്കു കൊണ്ടുപോയി. ആ ബന്ധത്തിൽ ഒരു കുട്ടി  ജനിച്ചെന്ന് എലിസബത്ത് പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചേർത്ത് ‘ബിയോണ്ട് ദ് ലൈറ്റ് ബാരിയർ’ എന്ന ആത്മകഥ എലിസബത്ത് എഴുതിയിട്ടുണ്ട്.

 

English Summary: Unsolved mysteries about UFO