കേരളം അതിവേഗം രൂക്ഷമായ കടക്കെണിയിലേക്കു വീണുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തോളം രൂപയുടെ കടഭാരവുംകൊണ്ടാണ് കേരളത്തിൽ ഓരോ കുഞ്ഞും ഇപ്പോൾ ജനിക്കുന്നത്. ഈ വർഷം മാർച്ച് 31 വരെ കേരളത്തിന്റെ ആകെ കടം 3,32,291 കോടി രൂപയാണെന്നു കഴിഞ്ഞദിവസം നിയമസഭയിൽ വച്ച കണക്കിൽ സർക്കാർതന്നെ

കേരളം അതിവേഗം രൂക്ഷമായ കടക്കെണിയിലേക്കു വീണുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തോളം രൂപയുടെ കടഭാരവുംകൊണ്ടാണ് കേരളത്തിൽ ഓരോ കുഞ്ഞും ഇപ്പോൾ ജനിക്കുന്നത്. ഈ വർഷം മാർച്ച് 31 വരെ കേരളത്തിന്റെ ആകെ കടം 3,32,291 കോടി രൂപയാണെന്നു കഴിഞ്ഞദിവസം നിയമസഭയിൽ വച്ച കണക്കിൽ സർക്കാർതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം അതിവേഗം രൂക്ഷമായ കടക്കെണിയിലേക്കു വീണുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തോളം രൂപയുടെ കടഭാരവുംകൊണ്ടാണ് കേരളത്തിൽ ഓരോ കുഞ്ഞും ഇപ്പോൾ ജനിക്കുന്നത്. ഈ വർഷം മാർച്ച് 31 വരെ കേരളത്തിന്റെ ആകെ കടം 3,32,291 കോടി രൂപയാണെന്നു കഴിഞ്ഞദിവസം നിയമസഭയിൽ വച്ച കണക്കിൽ സർക്കാർതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം അതിവേഗം രൂക്ഷമായ കടക്കെണിയിലേക്കു വീണുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തോളം രൂപയുടെ കടഭാരവുംകൊണ്ടാണ് കേരളത്തിൽ ഓരോ കുഞ്ഞും ഇപ്പോൾ ജനിക്കുന്നത്. ഈ വർഷം മാർച്ച് 31 വരെ കേരളത്തിന്റെ ആകെ കടം 3,32,291 കോടി രൂപയാണെന്നു കഴിഞ്ഞദിവസം നിയമസഭയിൽ വച്ച കണക്കിൽ സർക്കാർതന്നെ വ്യക്തമാക്കിയിരിക്കുന്നു.

പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്കുള്ള കേരളത്തിന്റെ പ്രയാണം ആശങ്കാഭരിതമായ ഭാവിയാണ് അടയാളപ്പെടുത്തുന്നത്. സർക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പ് ഒരു വശത്ത്. ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള വഴികളിലൂടെ കടമെടുത്തു ചെലവുകൾ നിർവഹിക്കുന്ന രീതി മറുവശത്ത്. കേരളം അതിസങ്കീർണമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുന്നുവെന്ന് കുറെക്കാലമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകിയിട്ടും ആവശ്യമായ തിരുത്തൽനടപടികൾ സ്വീകരിക്കാൻ സംസ്ഥാനം തയാറായതായി കാണുന്നില്ല.

ADVERTISEMENT

രാജ്യത്ത് ഏറ്റവും അധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോടു തിരുത്തൽനടപടിക്കു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് നിർദേശിച്ചത് ഈയിടെയാണ്. അനാവശ്യ ചെലവുകൾ ഉടൻ വെട്ടിക്കുറയ്ക്കാനും കടബാധ്യത നിയന്ത്രിക്കാനും നടപടി സ്വീകരിക്കണമെന്ന്, സാമ്പത്തിക ശാസ്ത്രജ്ഞർ തയാറാക്കിയ ആ റിപ്പോർട്ടിൽ നിർദേശിച്ചു. ശ്രീലങ്ക നേരിടുന്ന കടക്കെണി പരാമർശിച്ചാണു നിർദേശങ്ങൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലടക്കം കടബാധ്യതയുടെ തോത് സംസ്ഥാനആഭ്യന്തര ഉൽപാദനത്തെക്കാൾ ഉയർന്നുകഴിഞ്ഞു. ഇതു ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. 

കഴിഞ്ഞ കാൽനൂറ്റാണ്ടുകൊണ്ട് കേരളത്തിന്റെ കടബാധ്യത പത്തു മടങ്ങിലേറെയാണു വർധിച്ചത്. സർക്കാരുകൾ കടമെടുക്കുന്ന തുകയെല്ലാം തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തം ആത്യന്തികമായി ജനങ്ങൾക്കുമേൽ തന്നെയാണ്. സർക്കാർ പറഞ്ഞ കണക്കുവച്ചു നോക്കിയാൽ, കേരളത്തിൽ ഓരോരുത്തർക്കും 99,470 രൂപയുടെ കടമാണുള്ളത്. കടം വാങ്ങുന്ന പണത്തിന്റെ മുക്കാൽപങ്കും ദൈനംദിന ചെലവുകൾക്കും മുൻപു കടമെടുത്ത തുകയുടെ പലിശ നൽകാനുമാണു കേരളം ചെലവിടുന്നത്. കടം വാങ്ങി കടം വീട്ടുന്ന ഗതികേടിലേക്കു നീങ്ങിയാൽ സംസ്‌ഥാനം കടക്കെണിയിലാകുമെന്നു മനസ്സിലാക്കാൻ വലിയ സാമ്പത്തികശാസ്‌ത്രമൊന്നും അറിയേണ്ട ആവശ്യമില്ല. 

ADVERTISEMENT

സംസ്ഥാനത്തെ കോർപറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടക്കം 36 അർ‌ധസർക്കാർ സ്ഥാപനങ്ങളുടെ കടം 31,800 കോടി രൂപയെന്നാണു സിഎജിയുടെ വർഷാന്ത്യ റിപ്പോർട്ട്. ഗാരന്റീസ് ആക്ട് പ്രകാരം ഇൗ സ്ഥാപനങ്ങൾ എടുത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആ ബാധ്യതയും സർക്കാരിന്റെ ചുമലിലാകും. ഒാരോ വർഷവും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചുനൽകുന്ന കടമെടുപ്പുപരിധിക്കുള്ളിൽനിന്ന് എല്ലാ സംസ്ഥാനങ്ങളും കടമെടുക്കാറുണ്ട്. അതിനെ കുറ്റം പറയാനാകില്ല. എന്നാൽ, ആ കടമെടുപ്പിനെയും മറികടന്ന്, വളഞ്ഞ വഴിയിലൂടെ പെ‍ാതുമേഖലാ സ്ഥാപനങ്ങൾമുഖേനയുള്ള കടമെടുപ്പുകൂടി വർധിക്കുമ്പോഴാണ് പെ‍ാതുകടം ഇത്രയേറെ പെരുകുന്നത്. 

കേരളം ഇപ്പോഴത്തെ ദുരവസ്ഥയിലേക്കു പോകാനുള്ള കാരണങ്ങൾ പലതാണ്. വികസന സാമ്പത്തിക ശാസ്ത്രജ്ഞനും സെന്റർ ഫോർ  ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ കെ.പി.കണ്ണൻ ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം മലയാള മനോരമയിലൂടെ വിശദീകരിക്കുകയുണ്ടായി. സർക്കാരിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും ചെലവിടുന്നതു ശമ്പളവും പെൻഷനും പലിശയും നൽകാനാണ്. നികുതി അടക്കമുള്ള വരുമാനങ്ങൾ കൃത്യമായി പിരിച്ചെടുക്കാത്തതാണ് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചതെന്നു നിരീക്ഷിക്കുന്ന അദ്ദേഹം, പാഴ്ച്ചെലവുകളുടെ കാര്യത്തിൽ ഇനിയെങ്കിലും പുനരാലോചന വേണമെന്നു നിർദേശിക്കുകയും ചെയ്യുന്നു. കിട്ടേണ്ട നികുതിയും നികുതിയിതര വരുമാനവും കൃത്യമായി പിരിച്ചെടുത്താൽ കേരളത്തിന് എന്തിനും ഏതിനും കടം വാങ്ങേണ്ട അവസ്ഥ വരില്ലെന്നും ആ ലേഖനം ചൂണ്ടിക്കാട്ടി. 

ADVERTISEMENT

വരവു കുറയുകയും ചെലവു കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ, തുടരുന്ന ഈ കടമെടുപ്പു കേരളത്തെ ആപൽക്കരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു സർക്കാർതന്നെയാണ്. സംസ്ഥാനത്തിന്റെ നിലനിൽപിനു വേണ്ടിയെങ്കിലും, വരുമാനം കൂട്ടുന്നതിനും ചെലവു ചുരുക്കുന്നതിനും ധൂർത്ത് ഒഴിവാക്കുന്നതിനുമുള്ള ഉചിതനടപടി ഒട്ടും വൈകാതെ ഉണ്ടായേതീരൂ.

 

Content Highlight: Kerala Financial crisis, Kerala Economy