ന്യൂഡൽഹി ∙ മഴയും മേഘങ്ങളുമുള്ളപ്പോൾ ഇന്ത്യൻ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകൾക്കു കാണാനാവില്ലെന്ന ആശയം തന്റേതാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും | India Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഴയും മേഘങ്ങളുമുള്ളപ്പോൾ ഇന്ത്യൻ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകൾക്കു കാണാനാവില്ലെന്ന ആശയം തന്റേതാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ബോളിവുഡ് താരം അക്ഷയ് കുമാറുമായി മുൻപ് നടത്തിയ മറ്റൊരു അഭിമുഖത്തിൽ മാങ്ങ ഇഷ്ടമാണെന്ന മോദിയുടെ പരാമർശത്തെയും രാഹുൽ ആയുധമാക്കി.

രാഹുൽ ഗാന്ധി:

ADVERTISEMENT

മോദിജീ, ഇന്ത്യയിൽ മഴ പെയ്യുമ്പോഴെല്ലാം വിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമോ?മാങ്ങ തിന്നാൻ പഠിപ്പിച്ച മോദി, തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തു ചെയ്തു?

പ്രിയങ്ക ഗാന്ധി:

ADVERTISEMENT

മോദിയുടെ യഥാർഥ മുഖം ജനങ്ങളുടെ റഡാറിൽ തെളിഞ്ഞു. നടപ്പാക്കാത്ത വാഗ്ദാനങ്ങൾ സ്വന്തം റഡാറിലൂടെ അദ്ദേഹം കാണണം. രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹത്തിനു മുൻപുള്ള ഭരണകർത്താക്കളെക്കുറിച്ചു വലിയ നുണകൾ പ്രചരിപ്പിക്കുയാണു  മോദി. 

എതിരാളികൾക്ക് കൈകൊടുത്ത്  പ്രിയങ്ക

ADVERTISEMENT

നരേന്ദ്ര മോദിക്കു ജയ്‌ വിളിച്ച ബിജെപി പ്രവർത്തകർക്കു കൈകൊടുത്തു പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ ഇൻഡോറിൽ പ്രചാരണത്തിനായി പ്രിയങ്ക കാറിൽ പോകുമ്പോഴാണ് വഴിയരികിൽ നിന്നവർ മോദിക്കു ജയ് വിളിച്ചത്.

ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയ പ്രിയങ്ക അവർക്കരികിലേക്കു വന്ന് കൈകൊടുത്തു. ചിരിച്ചു കൊണ്ട് വന്ന പ്രിയങ്കയെ കണ്ട് പ്രവർത്തകർ അന്തം വിട്ടു. ‘നിങ്ങൾക്കു നിങ്ങളുടെ നിലപാട്, എനിക്ക് എന്റേത്, നിങ്ങൾക്ക് വിജയാശംസകൾ’ പ്രിയങ്ക പറഞ്ഞു.