ന്യൂഡൽഹി ∙ ആദായനികുതി നിർണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് അസസ്മെന്റ് പദ്ധതിക്കു വിജ്ഞാപനമായി. വിജയദശമി ദിനമായ ഒക്ടോബർ 8 നു പദ്ധതി തുടങ്ങുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. | e-assessment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആദായനികുതി നിർണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് അസസ്മെന്റ് പദ്ധതിക്കു വിജ്ഞാപനമായി. വിജയദശമി ദിനമായ ഒക്ടോബർ 8 നു പദ്ധതി തുടങ്ങുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നികുതിദായകനും നികുതി ഉദ്യോഗസ്ഥരും തമ്മിൽ നേരിട്ടുള്ള ബന്ധം ഒഴിവാക്കി നികുതിപിരിവു പ്രക്രിയ അഴിമതിരഹിതമാക്കാനാണ് ഇ–അസസ്മെന്റ്. 

പദ്ധതിയുടെ ഭാഗമായി നാഷനൽ ഇ–അസസ്മെന്റ് സെന്റർ തുടങ്ങും. മേഖലാ കേന്ദ്രങ്ങളും ഉണ്ടാകും. അസസ്മെന്റിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്രം നികുതിദായകനു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന മറുപടി അനുസരിച്ച് കേസ് ഓട്ടമേറ്റഡ് സംവിധാനം വഴി ഏതെങ്കിലും അസസ്മെന്റ് ഓഫിസർക്കു കൈമാറും. നികുതിദായകനോ പ്രതിനിധിയോ ഹാജരാകേണ്ടതില്ല. വ്യക്തിപരമായ തെളിവെടുപ്പ് താൽപര്യപ്പെടുന്നുണ്ടെങ്കിൽ മേഖലാ കേന്ദ്രത്തിൽ വിഡിയോ ലിങ്ക് വഴിയോ സമാന മാർഗങ്ങളിലൂടെയോ സൗകര്യം ഒരുക്കും. 

ADVERTISEMENT

പൊരുത്തക്കേടുകളുണ്ടെങ്കിലോ പ്രത്യേക പരിശോധന ആവശ്യമെങ്കിലോ മാത്രമാകും തുടക്കത്തിൽ ഇ– അസസ്മെന്റ്. നികുതിദായകന് ഇ–അസസ്മെന്റ് തിരഞ്ഞെടുക്കാനോ നിലവിലുള്ള സംവിധാനം തുടരാനോ സ്വാതന്ത്ര്യമുണ്ട്.

English Summary: Govt notifies e-assessment process for income-tax payers