ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ വാരം’ ഇന്നാരംഭിക്കും. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പ്രസിഡന്റ് അമിത് ഷായും വർക്കിങ് പ്രസിഡന്റ് | Narendra Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ വാരം’ ഇന്നാരംഭിക്കും. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പ്രസിഡന്റ് അമിത് ഷായും വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും പഴങ്ങൾ വിതരണം ചെയ്തു വാരാചരണത്തിനു തുടക്കമിടും.

17നാണ് മോദിയുടെ ജന്മദിനം. 20 വരെ രാജ്യമൊട്ടാകെ വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും. ശുചീകരണം, സേവനം എന്നിവയാണു പ്രധാന പ്രവർത്തനങ്ങൾ. നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുളള പുസ്തകങ്ങൾ വിതരണം ചെയ്യും. അദ്ദേഹത്തിന്റെ ജീവിതകഥ അടിസ്ഥാനമാക്കി പ്രദർശനങ്ങൾ സംഘടിപ്പിക്കും. പ്ലാസ്റ്റിക് നിരോധന പ്രചാരണങ്ങളും നടത്തും. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിൽ സംസ്ഥാന ബിജെപിയും വിവിധ പദ്ധതികൾ നടത്തും.

ADVERTISEMENT

കേരളത്തിലും ഇന്ന് ജില്ലാതല ഉദ്ഘാടനം

കേരളത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീർ, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവർ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ഇന്നു ജില്ലാതല ഉദ്ഘാടനം നടക്കും. പ്രധാനമന്ത്രിയുടെ  ജന്മദിനമായ 17 നു സംസ്ഥാനതല ഉദ്ഘാടനം ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദേവ്ധർ നിർവഹിക്കും. മെഡിക്കൽ ക്യാംപുകൾ, രക്തദാന ക്യാംപുകൾ, മരുന്നു വിതരണം, ഓരോ ജില്ലയിലും ശാരീരിക വൈകല്യമുള്ള 100 പേരുടെ വിദ്യാഭ്യാസ, ജീവിത ആവശ്യങ്ങൾ ഏറ്റെടുക്കൽ, ആശുപത്രി, അനാഥാലയ സന്ദർശനങ്ങൾ എന്നിവയാണു പരിപാടികൾ.