ന്യൂഡൽഹി ∙ വീടിന്റെ ടെറസിൽ 6 സീറ്റുള്ള ചെറുവിമാനം സ്വയം നിർമിച്ചു ശ്രദ്ധ നേടിയ ക്യാപ്റ്റൻ അമോൽ യാദവിന്റെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂർണ പിന്തുണ. യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാണിജ്യാടിസ്ഥാനത്തിൽ വിമാനം | 6 seater aircraft | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വീടിന്റെ ടെറസിൽ 6 സീറ്റുള്ള ചെറുവിമാനം സ്വയം നിർമിച്ചു ശ്രദ്ധ നേടിയ ക്യാപ്റ്റൻ അമോൽ യാദവിന്റെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂർണ പിന്തുണ.

യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാണിജ്യാടിസ്ഥാനത്തിൽ വിമാനം നിർമിക്കാനും പറത്താനുമുള്ള അമോലിന്റെ ശ്രമത്തിന് എല്ലാ അനുമതികളും വേഗം നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു. 

ADVERTISEMENT

‘‘പ്രധാനമന്ത്രി എന്റെ പദ്ധതി ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്നറിയുന്നതിൽ സന്തോഷം.’’ – മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അമോൽ പ്രതികരിച്ചു.

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന ചെറുവിമാനങ്ങളുടെ കമ്പനി സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ അമോലിനു 157 ഏക്കർ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി 35,000 കോടി രൂപ മുതൽ മുടക്കാമെന്നും സർക്കാർ സമ്മതിച്ചു. 

അമോൽ നിർമിച്ച ചെറുവിമാനം
ADVERTISEMENT

പൈലറ്റായ അമോൽ 19 വർഷം പരിശ്രമിച്ചാണ് വിമാനം നിർമിച്ചത്. 4 കോടി രൂപയാണ് ചെലവ്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനു പുറമേ, 19 സീറ്റ് വിമാനം കൂടി നിർമിക്കുകയാണ്  ലക്ഷ്യം. വിമാനത്തിനു നരേന്ദ്ര മോദിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും പേരാണ് നൽകിയിരിക്കുന്നത്. 

2016 ഫെബ്രുവരിയിൽ മുംബൈയിൽ നടന്ന മെയ്ക്ക് ഇൻ ഇന്ത്യ പരിപാടിയിൽ പ്രദർശിപ്പിച്ച വിമാനത്തിനു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ റജിസ്ട്രേഷൻ ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലാണ് ഇതിനുള്ള നടപടി എളുപ്പമാക്കിയത്.