ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം 8ന്; വോട്ടെണ്ണൽ 11ന്. ഈ മാസം 14ന് വിജ്ഞാപനം പുറപ്പെടുവിക്കും; 21 വരെ പത്രിക നൽകാം. ഭിന്നശേഷിക്കാർക്കും 80 വയസ്സ് കഴിഞ്ഞവർക്കും തപാൽ വോട്ടിന് സൗകര്യമുണ്ടാകും. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ, കേന്ദ്ര സർക്കാരിന്റെ പൊതു ബജറ്റിൽ ഡൽഹിക്കു പ്രത്യേകമായി പ്രഖ്യാപനങ്ങൾ പാടില്ലെന്ന് | Delhi Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം 8ന്; വോട്ടെണ്ണൽ 11ന്. ഈ മാസം 14ന് വിജ്ഞാപനം പുറപ്പെടുവിക്കും; 21 വരെ പത്രിക നൽകാം. ഭിന്നശേഷിക്കാർക്കും 80 വയസ്സ് കഴിഞ്ഞവർക്കും തപാൽ വോട്ടിന് സൗകര്യമുണ്ടാകും.

പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ, കേന്ദ്ര സർക്കാരിന്റെ പൊതു ബജറ്റിൽ ഡൽഹിക്കു പ്രത്യേകമായി പ്രഖ്യാപനങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. നിലവിലെ നിയമസഭയുടെ കാലാവധി അടുത്ത മാസം 22നാണ് അവസാനിക്കുന്നത്.

ADVERTISEMENT

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധവും വിദ്യാർഥിപ്രക്ഷോഭവും ശക്തമായിരിക്കെയാണ് രാജ്യതലസ്ഥാനം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.

ഭരണകക്ഷിയായ ആം ആദ്മി പാർട്ടി(എഎപി), ബിജെപി, കോൺഗ്രസ് എന്നിവ തമ്മിൽ ത്രികോണ മത്സരമായിരിക്കും. മെച്ചപ്പെട്ട സ്ഥിതിയിലല്ലാത്ത കോൺഗ്രസ്, എഎപിയെ പിന്തുണയ്ക്കണമെന്നോയെന്നു തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും.

കക്ഷിനില: 2015

ആകെ സീറ്റ്: 70
എഎപി: 67
ബജെപി: 3
കോൺഗ്രസ്: 0

(* ഒരു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ എഎപിയുടെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ഇപ്പോൾ കക്ഷി നില 66–4)