ന്യൂഡൽഹി ∙ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പ്രധാന നിർദേശങ്ങൾ: 22ന് രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ. ആരും വീടിനു പുറ | COVID-19 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പ്രധാന നിർദേശങ്ങൾ:

∙ 22ന് രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ. ആരും വീടിനു പുറത്തിറങ്ങാതിരിക്കുക. അവശ്യസേവനങ്ങൾക്കു മാത്രം ഇളവ്.

ADVERTISEMENT

∙ അടുത്ത ഏതാനും ആഴ്ച സർക്കാർ ജോലിക്കാരും ആശുപത്രികളിലും മാധ്യമങ്ങളിലും പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും മാത്രം വീടിനു പുറത്തിറങ്ങുക. 60 വയസിനു മുകളിലുള്ളവർ വീടിനു പുറത്തിറങ്ങുന്നതു തീർത്തും ഒഴിവാക്കുക.

∙ നിയന്ത്രണങ്ങൾ കാരണം ജോലിക്ക് എത്താത്തവരുടെ ശമ്പളം നൽകാതിരിക്കരുത്.

ADVERTISEMENT

∙ ഭക്ഷ്യവസ്തു ദൗർലഭ്യമില്ല. ആശങ്കപ്പെട്ട് ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങിക്കൂട്ടരുത്.

∙ ആൾക്കൂട്ടങ്ങളിൽനിന്ന് ഒഴി‍ഞ്ഞുനിൽക്കുക. രോഗത്തെ നിസാരമായി കരുതാതിരിക്കുക. സാമൂഹിക അകല  വ്യവസ്ഥ പാലിക്കുക. 

ADVERTISEMENT

∙ രോഗഭീഷണി വകവയ്ക്കാതെ പ്രവർത്തിക്കുന്ന ആശുപത്രി, വിമാനത്താവളം, സർക്കാർ, മാധ്യമങ്ങൾ തുടങ്ങിയ അവശ്യമേഖലകളിലുള്ളവർക്ക് 22നു വൈകിട്ട് 5നു ജനം നന്ദി അർപ്പിക്കണം. അഞ്ചു മിനിറ്റ് എല്ലാവരും വീട്ടിൽ ബാൽക്കണിയിലോ ജനലരികിലോനിന്ന് കയ്യടിച്ചോ മണി കിലുക്കുക്കിയോ നന്ദി പ്രകടിപ്പിക്കണം. 

∙ സാധാരണ ആശുപത്രി പരിശോധനകൾ ഒഴിവാക്കുക, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയ ഒരു മാസം മാറ്റിവയ്ക്കുക. 

∙ കോവിഡിനെ നേരിടാൻ വേണ്ടത് നിശ്ചയദാർഢ്യവും സ്വയം നിയന്ത്രണവും – സ്വയം സംരക്ഷിക്കുക, സംരക്ഷിക്കാൻ മറ്റുള്ളവരെ സഹായിക്കുക.