ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി തുടരുന്ന സ്ഥിതിയിൽ, ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. സംരംഭങ്ങളുടെ പ്രവർത്തന മൂലധന വായ്പയുടെ മൊറട്ടോറിയം കാലയളവിലെ പലിശയടയ്ക്കാൻ ബാങ്കുകൾക്ക് കാലാവധി | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി തുടരുന്ന സ്ഥിതിയിൽ, ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. സംരംഭങ്ങളുടെ പ്രവർത്തന മൂലധന വായ്പയുടെ മൊറട്ടോറിയം കാലയളവിലെ പലിശയടയ്ക്കാൻ ബാങ്കുകൾക്ക് കാലാവധി വായ്പ അനുവദിക്കാം. ഈ വായ്പ അടുത്ത മാർച്ച് 31നകം പൂർണമായി തിരിച്ചടയ്ക്കണം.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച മറ്റു പ്രധാന തീരുമാനങ്ങൾ

ADVERTISEMENT

∙ റിസർവ് ബാങ്ക്, വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 4.40 ശതമാനത്തിൽനിന്ന് 4 ശതമാനമാക്കി. റിപ്പോ കുറയുന്നതിന് ആനുപാതികമായി, ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കുറയും. കഴിഞ്ഞ മാർച്ച് 1ന് നിലവിലുണ്ടായിരുന്ന വായ്പകൾക്കാണ് ആനുകൂല്യം.

∙ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ച പണത്തിനു നൽ‍കുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ 3.75 ശതമാനത്തിൽനിന്ന് 3.35 ശതമാനമാക്കി. റിവേഴ്സ് റിപ്പോ കുറയുമ്പോൾ കൂടുതൽ പണം വായ്പയായി നൽകാൻ ബാങ്കുകൾ നിർബന്ധിക്കപ്പെടും. ഇത് പണലഭ്യത വർധിപ്പിക്കും. എന്നാൽ, ബാങ്കുകൾ സ്വീകരിക്കുന്ന നിപേക്ഷങ്ങൾക്കുള്ള പലിശ കുറയാം.

ADVERTISEMENT

∙പ്രവർത്തന മൂലധനച്ചെലവിനായി നൽകുന്ന വായ്പ, ഓവർ ഡ്രാഫ്റ്റ് എന്നിവയ്ക്കുള്ള പലിശ തിരിച്ചടവും ഓഗസ്റ്റ് 31വരെ മാറ്റിവയ്ക്കാം. പലിശ ഒരുമിച്ച് അതിനുശേഷം അടച്ചാൽ മതി.

∙ മൊറട്ടോറിയം ബാധകമാക്കുമ്പോൾ വായ്പയുടെ തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തിൽ പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവില്ല.

ADVERTISEMENT

∙ബാങ്കുകളുടെ മൂലധന അടിസ്ഥാനത്തിന്റെ 30% വരെ കോർപറേറ്റുകൾക്ക് വായ്പ നൽകാം. ഇതു നേരത്തെ 40% വരെ ആയിരുന്നത് കഴിഞ്ഞ ജൂണിലാണ് 25% ആക്കിയത്. കോർപറേറ്റ് ഗ്രൂപ്പുകൾക്കുള്ള ആനുകൂല്യമാണിത്.

∙കയറ്റിറക്കുമതി മേഖലയെ സഹായിക്കാൻ എക്സിം ബാങ്കിന് 15,000 കോടിയുടെ വായ്പ. ജൂലൈ 31വരെ നൽകുന്ന കയറ്റുമതി വായ്പകൾക്കുള്ള തിരിച്ചടവു കാലാവധി 12 മാസത്തിൽ നിന്ന് 15 മാസമാക്കി. ഇറക്കുമതിയുടെ അടിസ്ഥാനത്തിലുള്ള വായ്പയുടെ തിരിച്ചടവ് കാലാവധി 6 മാസത്തിൽ നിന്ന് 12 മാസമാക്കി.

English Summary: Moratorium for loans tills august 31