ന്യൂഡൽഹി ∙ രാജ്യത്തെ ആഭ്യന്തര യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വിമാന, ട്രെയിന്‍, അന്തര്‍സംസ്ഥാന ബസ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ചയും .....Domestic Flight, Guidelines

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ ആഭ്യന്തര യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വിമാന, ട്രെയിന്‍, അന്തര്‍സംസ്ഥാന ബസ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ചയും ട്രെയിൻ സർവീസ് ജൂൺ 1നും തുടങ്ങാനിരിക്കെയാണ് മാർഗനിർദേശങ്ങൾ ഇറക്കിയത്.

യാത്രക്കാർ പാലിക്കേണ്ട ക്വാറന്റീൻ, ഐസലേഷൻ പ്രോട്ടോകോളുകൾ സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാം. കേരളം, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ആഭ്യന്തര വിമാന യാത്രക്കാർ ക്വാറന്റീനിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നിർദേശം.

ADVERTISEMENT

പ്രധാന മാർഗനിർദേശങ്ങൾ

∙ എല്ലാ യാത്രക്കാരും ഫെയ്സ് മാസ്ക് നിർബന്ധമായും ധരിക്കണം
∙ വിമാനത്താവളങ്ങൾ/റെയിൽവേ സ്റ്റേഷൻ/ബസ് ടെർമിനൽ എന്നിവടങ്ങളിൽ സാമൂഹിക അകലം പാലിക്കണം. സോപ്പ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കണം.
∙ റെയില്‍വേ സ്‌റ്റേഷന്‍, ബസ് ടെര്‍മിനല്‍, വിമാനത്താവളങ്ങൾ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് തെല്‍മല്‍ സ്‌ക്രീനിങ് നടത്തണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രം യാത്രാനുമതി.
∙ എല്ലാവരും ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാൾ ചെയ്യണം.
∙ യാത്ര പൂര്‍ത്തിയാക്കുന്നിടത്ത് തെര്‍മല്‍ സ്‌ക്രീനിങ്. രോഗലക്ഷണമില്ലാത്തവര്‍ക്ക് പോകാന്‍ അനുമതി, 14 ദിവസം ഹോം ക്വാറന്റീന്‍.
∙ ക്വാറന്റീനിടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കോവിഡ് കെയര്‍ സെന്റുറുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും.
∙ തെർമൽ സ്ക്രീനിങ്ങിനിടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ക്ലിനിക്കല്‍ പരിശോധന, തുടർനടപടികള്‍.

ADVERTISEMENT

English Summary: MOHFW Issues Guidelines for Domestic Travel