ബിജെപി വളരുംതോറും ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ചെറുതാവുകയാണ്. എന്നാൽ, സഖ്യകക്ഷിയെ മറയാക്കി വളരുകയെന്ന തന്ത്രം പ്രയോഗിച്ച് ബിഹാറിലും ജയിക്കാൻ സാധിച്ചെന്ന സന്തോഷത്തിലാണ് ബിജെപി. ഇതേസമയം, ഇനിയും പാർട്ടിക്കു കരുത്തില്ലാത്ത...Bihar  Election News, Bihar  Election News 2020, Bihar  Election Results, Bihar Election Results Live,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിജെപി വളരുംതോറും ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ചെറുതാവുകയാണ്. എന്നാൽ, സഖ്യകക്ഷിയെ മറയാക്കി വളരുകയെന്ന തന്ത്രം പ്രയോഗിച്ച് ബിഹാറിലും ജയിക്കാൻ സാധിച്ചെന്ന സന്തോഷത്തിലാണ് ബിജെപി. ഇതേസമയം, ഇനിയും പാർട്ടിക്കു കരുത്തില്ലാത്ത സംസ്ഥാനങ്ങളിൽ ഈ തന്ത്രം പ്രയോഗിക്കുന്നതു ശരിയാവില്ലെന്ന ആശങ്കയും ബിജെപിക്കുണ്ട്. 

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഖ്യകക്ഷികളിലൂടെയാണ് ‘ഹിന്ദി ബെൽറ്റ് പാർട്ടി’ ദേശീയതലത്തിൽ വൈവിധ്യം ഉറപ്പാക്കിയിരുന്നത്. അതിനാൽ പാർട്ടി വളരുമ്പോൾ സഖ്യം ചെറുതാകുന്നതു ഭാവിയിൽ ദോഷമാകാമെന്നു ബിജെപിയിലെ ചില മുതിർന്ന നേതാക്കൾക്കു വിലയിരുത്തലുണ്ട്. തങ്ങളെ മറയാക്കി വളരുകയെന്ന തന്ത്രത്തെ പ്രാദേശിക കക്ഷികൾ ചെറുക്കുന്ന സ്ഥിതിയാകുമ്പോൾ കൂടുതൽ വിജയങ്ങൾക്കു തടസ്സങ്ങളുണ്ടാകാമെന്നും നേതാക്കൾ  കരുതുന്നു. മഹാരാഷ്ട്ര തന്നെ ഉദാഹരണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒഡീഷയും ഇപ്പോഴും ബിജെപിയോട് അകലം പാലിക്കുന്നു. 

ADVERTISEMENT

ബിഹാറിൽ ഉപമുഖ്യമന്ത്രി ബിജെപിയുടേതായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിലേക്കു നീങ്ങിയപ്പോൾ സർക്കാർ നിതീഷ് കുമാറിന്റെയും ജെഡിയുവിന്റെയും മാത്രമെന്ന മട്ടിലായി കാര്യങ്ങൾ. 

കഴിഞ്ഞ വർഷം ജൂണിൽ നിതീഷ് മന്ത്രിസഭ വികസിപ്പിച്ചപ്പോൾ ബിജെപി പ്രതിനിധി ഉൾപ്പെടാതിരുന്നതുപോലും ഈ അകലം പാലിക്കലിന്റെ തുടക്കമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെടണമെന്ന ബിഹാറിലെ പാർട്ടിക്കാർ ആവശ്യപ്പെട്ടെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം വഴങ്ങിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ ബലത്തിൽ മാത്രം ജയിക്കുകയെന്നത് എത്രമാത്രം ഗുണകരമെന്ന ആശങ്ക സംസ്ഥാനങ്ങളിലും ഉന്നയിക്കപ്പെടുന്നുണ്ട്. 

ADVERTISEMENT

Content highlights: BJP growth affects alliance