വിവിധ സംസ്ഥാനങ്ങളിലായി നടന്ന 4 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎക്കു 2 സീറ്റ്. മലപ്പുറത്തു മുസ്‌ലിം ലീഗിന്റെ അബ്ദുസ്സമദ് സമദാനിയും കന്യാകുമാരിയിൽ കോൺഗ്രസിന്റെ വിജയ് വസന്തും വിജയിച്ചു. അന്തരിച്ച കോൺഗ്രസ്...Lok Sabha bye election, Lok Sabha bye election 2021, Lok Sabha bye election UPA, Lok Sabha bye election manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 4 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎക്കു 2 സീറ്റ്. മലപ്പുറത്തു മുസ്‌ലിം ലീഗിന്റെ അബ്ദുസ്സമദ് സമദാനിയും കന്യാകുമാരിയിൽ കോൺഗ്രസിന്റെ വിജയ് വസന്തും വിജയിച്ചു. അന്തരിച്ച കോൺഗ്രസ് എംപി വസന്ത്കുമാറിന്റെ മകനാണു വിജയ്. ആന്ധ്രയിലെ തിരുപ്പതിയിൽ മദ്ദില ഗുരുമൂർത്തിയും (വൈഎസ്ആർ കോൺഗ്രസ്) കർണാടകയിലെ ബെളഗാവിയിൽ മംഗള സുരേഷ് അംഗഡിയും (ബിജെപി) വിജയിച്ചു. അന്തരിച്ച കേന്ദ്ര മന്ത്രി സുരേഷ് അംഗഡിയുടെ ഭാര്യയാണു മംഗള.

9 സംസ്ഥാനങ്ങളിലായുള്ള 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 6 സീറ്റിൽ ബിജെപിയും നാലിൽ കോൺഗ്രസും ജയിച്ചു. മോർവ ഹദഫ് (ഗുജറാത്ത്), മധുപുർ (ജാർഖണ്ഡ്), ബസവകല്യാൺ (കർണാടക), പന്ധാർപുർ (മഹാരാഷ്ട്ര), രാജ്സമന്ധ് (രാജസ്ഥാൻ), സാൽത് (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലാണു ബിജെപി ജയിച്ചത്.

ADVERTISEMENT

സുജാൻഗഡ്, സഹാറ (രാജസ്ഥാൻ), മസ്കി (കർണാടക), ദാമോ (മധ്യപ്രദേശ്) എന്നീ മണ്ഡലങ്ങൾ കോൺഗ്രസ് സ്വന്തമാക്കി. തെലങ്കാനയിലെ നാഗാർജുന സാഗറിൽ ടിആർഎസും മിസോറമിലെ സെർചിപ്പിൽ സോറം പീപ്പിൾസ് മൂവ്മെന്റും ജയിച്ചു.

Content Highlights: Lok Sabha bye election