ന്യൂഡൽഹി ∙ ജൂൺ 21 മുതൽ ഓഗസ്റ്റ് 1 വരെ 15 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10നു തിരഞ്ഞെടുപ്പു നടക്കും. ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, | Rajya Sabha election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജൂൺ 21 മുതൽ ഓഗസ്റ്റ് 1 വരെ 15 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10നു തിരഞ്ഞെടുപ്പു നടക്കും. ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, അംബിക സോണി, കപിൽ സിബൽ, ജയ്റാം രമേഷ്, ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം, സുരേഷ് പ്രഭു, വിനയ് സഹസ്രബുദ്ധെ, ദുഷ്യന്ത് ഗൗതം തുടങ്ങിയവർ വിരമിക്കുന്നവരിലുണ്ട്. അൽഫോൻസ് രാജസ്ഥാനിൽ നിന്നുള്ള അംഗമാണ്. 

11 സീറ്റുകൾ ഉത്തർപ്രദേശിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട് (6 വീതം സീറ്റുകൾ), ബിഹാർ (5) ആന്ധ്ര, കർണാടക, രാജസ്ഥാൻ (4 വീതം), മധ്യപ്രദേശ്, ഒഡീഷ (3 വീതം), ഹരിയാന, ജാർഖണ്ഡ്, തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ് (2 വീതം), ഉത്തരാഖണ്ഡ് (1) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകൾ. ഈ തിരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ രാജ്യസഭയിൽ ബിജെപി അംഗസംഖ്യ വീണ്ടും 100നു മുകളിലാവും. 

ADVERTISEMENT

English Summary: Elections to 57 Rajya Sabha seats on June 10