ഉദയ്പുർ ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ കനയ്യ ലാലിനെ (48) കൊലപ്പെടുത്തിയ സംഭവത്തിന് പൊലീസിന്റെ ജാഗ്രതക്കുറവും ഇടയാക്കിയതായി ആരോപണം. ഒരു സംഘം പിന്തുടരുന്നതായും ഭീഷണിപ്പെടുത്തുന്നതായും ധൻമണ്ഡി പൊലീസ് സ്റ്റേഷനിൽ കനയ്യ ലാൽ പരാതി നൽകിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദയ്പുർ ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ കനയ്യ ലാലിനെ (48) കൊലപ്പെടുത്തിയ സംഭവത്തിന് പൊലീസിന്റെ ജാഗ്രതക്കുറവും ഇടയാക്കിയതായി ആരോപണം. ഒരു സംഘം പിന്തുടരുന്നതായും ഭീഷണിപ്പെടുത്തുന്നതായും ധൻമണ്ഡി പൊലീസ് സ്റ്റേഷനിൽ കനയ്യ ലാൽ പരാതി നൽകിയിരുന്നു. ഭീഷണിയെ തുടർന്ന് 6 ദിവസം കട അടച്ചിട്ടതായും തുറന്ന ദിവസമാണ് കൊല നടന്നതെന്നും ഭാര്യ യശോദ പറഞ്ഞു. 

സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ അയൽവാസിയായ നാസിം നൽകിയ പരാതിയെ തുടർന്ന് ഈ മാസം 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിട്ടയച്ചു. അതിനു ശേഷം 15ന് ആണ് നാസിം ഭീഷണിപ്പെടുത്തുന്നതായും പൊലീസ് സംരക്ഷണം വേണമെന്നും കനയ്യ പരാതിപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നും ചിലർ കട നിരീക്ഷിക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു.

ADVERTISEMENT

നാസിമും മറ്റ് 5 പേരും തന്റെ ഫോട്ടോ ചില ഗ്രൂപ്പുകളിൽ കൈമാറുന്നതായും കടതുറന്നാൽ കൊലപ്പെടുത്തണമെന്ന് അതിൽ പറയുന്നതായും ധൻമണ്ഡി പൊലീസിന് 15ന് നൽകിയ പരാതിയിലുണ്ട്. ഗെയിം കളിക്കുന്നതിനിടയിൽ മകൻ ആണ് അറിയാതെ വിവാദ പോസ്റ്റ് പങ്കുവച്ചതെന്നും തനിക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് ഇരുവരെയും വിളിച്ച് വിഷയം ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്തത്. കനയ്യ നൽകിയ പരാതി ഗൗരവത്തിലെടുക്കാതിരുന്ന എസ്ഐ, എഎസ് ഐ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അപലപിച്ച് മുസ്​ലിം സംഘടനകൾ

ADVERTISEMENT

ന്യൂഡൽഹി ∙ കനയ്യ ലാലിന്റെ  കൊലപാതകത്തെ ശക്തമായി അപലപിച്ച് മുസ്‍ലിം സംഘടനകൾ രംഗത്തുവന്നു. കൊലപാതകം ഇസ്‍ലാം വിരുദ്ധമാണെന്നും ജീവനെടുക്കാൻ ആർക്കും അധികാരമില്ലെന്നും അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രവൃത്തി ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും രാജ്യത്തെ നിയമത്തിനും ഇസ്‍ലാം മതത്തിനും എതിരായ കുറ്റകൃത്യമാണു നടന്നതെന്നും ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ജനറൽ സെക്രട്ടറി ഹക്കീമുദീൻ ഖാസ്മി പറഞ്ഞു.

∙ ‘ഉദയ്പുർ സംഭവം നിർഭാഗ്യകരമാണ്. ഇതു മുസ്‍ലിമിന്റെ നയം അല്ല. കുട്ടികൾക്കു 14 വയസ്സ് വരെ മദ്രസ പഠനം അല്ല, പൊതു പാഠ്യപദ്ധതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നൽകേണ്ടത്. തല അറുക്കുന്നതാണ് ദൈവനിന്ദയ്ക്കു മറുപ്രവൃത്തി എന്നു കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഇതു വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിക്കുന്നുണ്ടോ എന്നും നോക്കണം. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. ഇതല്ല ഇസ്‍ലാം.’ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ADVERTISEMENT

∙ ‘നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണെന്ന താക്കീത് ഉദയ്പുർ സംഭവം നൽകുന്നത്. വർഗീയവാദം നന്മയുടെ അവസാന കണികയും മനുഷ്യരിൽനിന്നു തുടച്ചുനീക്കുമെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മതനിരപേക്ഷത ആണെന്നു തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.’ – മുഖ്യമന്ത്രി പിണറായി വിജയൻ

English Summary: Kanhaiya Lal had registered threat complaint on June 17, say police