ബെംഗളൂരു ∙ മാതാപിതാക്കളുടെ അപകടമരണത്തെ തുടർന്നുള്ള ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് വിവാഹിതരായ പെൺമക്കൾക്കും അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. വിവാഹിതരായ ആൺമക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു. | Insurance | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മാതാപിതാക്കളുടെ അപകടമരണത്തെ തുടർന്നുള്ള ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് വിവാഹിതരായ പെൺമക്കൾക്കും അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. വിവാഹിതരായ ആൺമക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു. മക്കൾക്കിടയിൽ വിവേചനം ആവശ്യമില്ലെന്നു ഹൈക്കോടതി വിലയിരുത്തി. വിവാഹിതരായ പെൺമക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നു ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എച്ച്.പി.സന്ദേശിന്റെ നടപടി. 

2012ൽ കർണാടക ഹുബ്ബള്ളിയിൽ രേണുക (57) എന്ന വീട്ടമ്മ വാഹനാപകടത്തിൽ മരിച്ച കേസിലാണ് ഭർത്താവും മകനും 3 പെൺമക്കളും നഷ്ടപരിഹാരം തേടിയത്. മോട്ടോർ‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) 5.91 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചതു ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

ADVERTISEMENT

English Summary: Married daughters also eligible for insurance