ന്യൂഡൽഹി ∙ മൊത്തത്തിൽ 7 വർഷം ഇടവേള വന്നുവെന്നതു മാത്രമല്ല, വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാൻ ഒരു വർഷം വൈകിയതും അവശ്യമരുന്നുകളുടെ പുതിയ പട്ടികയെ വിമർശനമുനയിലാക്കുന്നു. ഇതു മരുന്നുകമ്പനി ലോബിയുടെ സമ്മർദത്തെത്തുടർന്നാണെന്നാണ് ആക്ഷേപം. | Medicine | Manorama Online

ന്യൂഡൽഹി ∙ മൊത്തത്തിൽ 7 വർഷം ഇടവേള വന്നുവെന്നതു മാത്രമല്ല, വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാൻ ഒരു വർഷം വൈകിയതും അവശ്യമരുന്നുകളുടെ പുതിയ പട്ടികയെ വിമർശനമുനയിലാക്കുന്നു. ഇതു മരുന്നുകമ്പനി ലോബിയുടെ സമ്മർദത്തെത്തുടർന്നാണെന്നാണ് ആക്ഷേപം. | Medicine | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൊത്തത്തിൽ 7 വർഷം ഇടവേള വന്നുവെന്നതു മാത്രമല്ല, വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാൻ ഒരു വർഷം വൈകിയതും അവശ്യമരുന്നുകളുടെ പുതിയ പട്ടികയെ വിമർശനമുനയിലാക്കുന്നു. ഇതു മരുന്നുകമ്പനി ലോബിയുടെ സമ്മർദത്തെത്തുടർന്നാണെന്നാണ് ആക്ഷേപം. | Medicine | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൊത്തത്തിൽ 7 വർഷം ഇടവേള വന്നുവെന്നതു മാത്രമല്ല, വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാൻ ഒരു വർഷം വൈകിയതും അവശ്യമരുന്നുകളുടെ പുതിയ പട്ടികയെ വിമർശനമുനയിലാക്കുന്നു. ഇതു മരുന്നുകമ്പനി ലോബിയുടെ സമ്മർദത്തെത്തുടർന്നാണെന്നാണ് ആക്ഷേപം. ആരോഗ്യരംഗത്തും ചികിത്സാകാര്യങ്ങളിലും വരുന്ന മാറ്റങ്ങൾ പരിഗണിച്ച് ഓരോ 2–3 വർഷം കൂടുമ്പോൾ പട്ടിക പുതുക്കണമെന്ന ആവശ്യം നിലനിൽക്കെയാണിത്. എന്നാൽ, 350ൽ പരം വിദഗ്ധരുമായുള്ള ചർച്ചയ്ക്ക് 140 യോഗങ്ങൾ നടത്തിയാണ് പട്ടിക അന്തിമമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ഇതിനിടെ, ആന്റിബയോട്ടിക്കുകളും മറ്റും അനിയന്ത്രിതമായി കോക്ടെയിലാക്കി നൽകുന്ന രീതിയിൽ കരടുപട്ടിക തയാറാക്കിയ സമിതി ആശങ്ക അറിയിച്ചു.

കാൻസർ ചികിത്സയും സർക്കാർ വാദവും

ADVERTISEMENT

ചില കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ പട്ടിക സഹായിക്കുമെന്നു സർക്കാർ വാദിക്കുമ്പോൾ, വലിയ വിലയുള്ള, ഫലപ്രദമായ കാൻസർ മരുന്നുകളെ ഉൾപ്പെടുത്തിയില്ലെന്ന ആക്ഷേപം മറുവശത്തു ശക്തമാണ്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ കൂടുതൽ കാൻസർ മരുന്നുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ഇന്ത്യയുടെ പട്ടികയിൽ ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയതെന്നു ഡ്രഗ്സ് ആക്ടിവിസ്റ്റ് മാലിനി ഐസോള ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പട്ടികയിൽപെടാത്ത 42 മരുന്നുകളുടെ വില നേരത്തേ നിശ്ചയിച്ചിട്ടുണ്ടെന്നാണു സർക്കാരിന്റെ വിശദീകരണം.

പേറ്റന്റുള്ള മരുന്നുകൾ ഇപ്പോഴും പട്ടികയിൽ

ഇപ്പോഴും പേറ്റന്റ് പരിധിയിൽപെടുന്ന 4 മരുന്നുകൾ അവശ്യമരുന്നു പട്ടികയിൽ ഉണ്ടെന്നതു ശ്രദ്ധയമാറ്റമാണ്. ക്ഷയരോഗചികിത്സയിൽ ഉപയോഗിക്കുന്ന ബീഡാക്യുലൈൻ, ഡെലമിനൈഡ് ഗുളികൾ, എച്ച്ഐവി ചികിത്സയിലെ ഡൊൽറ്റിഗ്രാവിർ, ഹെപ്പറ്റൈറ്റിസ് സി ചികിത്സയിലെ ഡാക്ലറ്റാസാവിർ എന്നിവയാണു പേറ്റന്റ് പരിധിയിൽപെടുന്നവ. കോവിഡ് ചികിത്സയിൽ പരീക്ഷിച്ച മരുന്നുകളുടെ ഫലപ്രാപ്തി പൂർണമാകാത്തതും ട്രയൽ തുടരുന്നതും മൂലമാണ് ഇവയെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് ബാധിതർക്കു നൽകിയ ഡെക്സമെത്തസോൺ, അനോക്സപാരിൻ എന്നിവ നേരത്തേതന്നെ പട്ടികയിലുണ്ട്.

അവശ്യമരുന്നുകളുടെ ദേശീയ പട്ടിക

ADVERTISEMENT

കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കിയ അവശ്യമരുന്നുകളുടെ ദേശീയ പട്ടിക ഇങ്ങനെ

പട്ടികയിൽനിന്ന് ഒഴിവാക്കിയത്

ലോക്കൽ അനസ്തീസിയ 

പൈറലോകെയ്ൻ + ലിഗ്നോകെയ്ൻ (ക്രീം) 

ADVERTISEMENT

വേദനസംഹാരി

ലെഫ്ലൂനോമൈഡ് (ഗുളിക) 

അലർജി

ക്ലോർഫിനിറമിൻ (ഗുളിക, ഓറൽ ലിക്വിഡ്) 

ലോഹ വിഷബാധ

ഡൈമിർകാപ്രോൾ (ഇൻജക്‌ഷൻ) 

അണുബാധ

കാപ്രിയോമൈസിൻ, കാനമൈസിൻ (രണ്ടും ഇൻജക്‌ഷൻ പൊടി), റിഫബ്യൂടിൻ (കാപ്സ്യൂൾ), ഗാൻസിക്ലോവിർ (കാപ്സ്യൂൾ, ഇൻജക്‌ഷൻ പൊടി), ലാമിവ്യൂഡിൻ+നെവിറാപിൻ+സ്റ്റാവുഡിൻ സംയുക്തം (ഗുളിക), സ്റ്റാവുഡിൻ+ലാമിവ്യൂഡിൻ സംയുക്തം (ഗുളിക), പെഗിലേറ്റഡ് ഇന്റർഫെറോൺ ആൽഫ 2എ & 2ബി (ഇൻജക്‌ഷൻ), ഡിലോക്സനൈഡ് ഫ്യൂറേറ്റ് (ഗുളിക), പെന്റാമിഡൈൻ (ഇൻജക്‌ഷൻ പൊടി)

രക്താതിമർദം 

മീഥൈൽഡോപ (ഗുളിക) 

ഹൃദ്രോഗം 

അറ്റനലോൾ (ഗുളിക), ആൽടിപ്ലേസ് (ഇൻജക്‌ഷൻ പൊടി). 

ത്വക്ക് രോഗം 

വൈറ്റ് പെട്രോലേറ്റം (ജെല്ലി). 

അണുനശീകരണം 

സെട്രിമൈഡ് (ദ്രവരൂപത്തിൽ), ബ്ലീച്ചിങ് പൗഡർ

ആസിഡ് റിഫ്ലക്സ് 

റാനിറ്റഡിൻ (ഗുളിക), സുക്രാൽഫേറ്റ് (ഓറൽ ലിക്വിഡ്) 

ഹോർമോൺ ചികിത്സ 

എഥനൈൽഈസ്ട്രാ‍ഡയോൾ (ഗുളിക), എഥനൈൽഈസ്ട്രാ‍ഡയോൾ+നോർഎഥിസ്റ്റിറോൺ

ആന്റിബയോട്ടിക്

എറിത്രോമൈസിൻ (ഓയിൻമെന്റ്) 

വൈറ്റമിൻ 

നിക്കോടിനമൈഡ് (ഗുളിക) 

പുതുതായി ഉൾപ്പെടുത്തിയത് 

അണുബാധ 

ഐവർമെക്ടിൻ (ഗുളിക), മെറോപെനം (ഇൻജക്‌ഷൻ പൊടി) സെഫ്റോകസൈം (ഗുളിക, സിറപ്പ്, ഇൻജക്‌ഷൻ), ഫിനോക്സിമീഥേൽ പെൻസിലിൻ (ഗുളിക), പ്രൊകെയ്ൻ ബെൻസൈൽ പെൻസിലൻ (ഇൻജക്‌ഷൻ പൊടി), അമികസിൻ (ഇൻജക‍്ഷൻ), ബീഡാക്യുലൈൻ, ഡെലമിനൈഡ് (രണ്ടും ഗുളിക), ഇട്രകോനസോൾ (കാപ്സ്യൂൾ, ഓറൽ ലിക്വിഡ്), മ്യൂപിറോസിൻ (ഓയിൻമെന്റ്), ടെർബിനാഫിൻ (ക്രീം), വൽഗാൻസിക്ലോവി‍ർ (ഗുളിക, പൊടി), ലാമിവ്യൂഡിൻ (ഗുളിക), ടിനോഫോവിർ+ലാമിവ്യൂഡിൻ+ഡൊൽറ്റിഗ്രാവിർ സംയുക്തം, ഡൊൽറ്റിഗ്രാവിർ+ഡരുനാവി‍ർ+റിറ്റൊനാവിർ സംയുക്തം, ഡാക്ലറ്റാസാവിർ, ടിനോഫോവിർ (എല്ലാം ഗുളിക). 

കാൻസർ 

ബെൻഡമസ്റ്റിൻ ഹൈഡ്രോക്ലോറൈഡ് (ഇൻജക‍്ഷൻ), ഐറിനോടെക്കാൻ (ഇൻജക്‌ഷൻ സൊല്യൂഷൻ), ലെനലിഡൊമൈഡ് (കാപ്സ്യൂൾ), ലൂപ്രോലൈഡ് (ഇൻജക‍്ഷൻ പൊടി).

ഹൃദ്രോഗം

ഡാബിഗട്രാൻ (ഗുളിക), 

ടെനക്ടപ്ലേസ് (ഇൻജക‍്ഷൻ) 

ഹോർമോൺ ചികിത്സ 

ഫ്ലൂഡ്രോകോർട്ടിസോൺ, ഓർമെലോക്സിഫിൻ (ഗുളിക), ഇൻസുലിൻ ഗ്ലാർഗിൻ (ഇൻജക‍്ഷൻ), ടെനെലിഗ്ലിറ്റിൻ (ഗുളിക)

പ്രതിരോധം 

റോട്ടവൈറസ് വാക്സീൻ 

നേത്രരോഗം

ലറ്റാനോപ്രോസ്റ്റ് 

(ദ്രവരൂപത്തിൽ) 

മാനസികാരോഗ്യം

ബ്യൂപനോർഫിൻ (ഗുളിക), ബ്യൂപനോർഫിൻ+നാലോക്സോൺ, നിക്കോട്ടിൻ റിപ്ലേസ്മെന്റ് തെറപ്പി–എൻആർടി (ഓറൽ ഡോസജ്). 

ശ്വാസകോശരോഗം 

മോണ്ടിലുക്കാസ്റ്റ് (ഗുളിക).

Content Highlight: Medicine