ന്യൂഡൽഹി∙ ഇന്റർനെറ്റ് ഇല്ലാത്തയിടങ്ങളിലും ഭാവിയിൽ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി കൈമാറ്റം ചെയ്യാൻ കഴിയും. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നതായി ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഒരാളുടെ ഫോണിലെ ഇ–വോലറ്റിലുള്ള ഡിജിറ്റൽ കറൻസി, മറ്റ് സാങ്കേതികവിദ്യകളുപയോഗിച്ച് തൊട്ടടുത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്റർനെറ്റ് ഇല്ലാത്തയിടങ്ങളിലും ഭാവിയിൽ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി കൈമാറ്റം ചെയ്യാൻ കഴിയും. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നതായി ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഒരാളുടെ ഫോണിലെ ഇ–വോലറ്റിലുള്ള ഡിജിറ്റൽ കറൻസി, മറ്റ് സാങ്കേതികവിദ്യകളുപയോഗിച്ച് തൊട്ടടുത്തുള്ള മറ്റൊരു ഫോണിലേക്ക് കൈമാറാനാണ് സൗകര്യം ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ ഈ ഫീച്ചറുണ്ടാകില്ല. 

പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇ–റുപ്പിയുടെ ആദ്യ പരീക്ഷണം ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ നടന്നു. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ രണ്ടാഴ്ചയ്ക്കകം പരീക്ഷണം നടക്കുമെന്നാണു വിവരം. അച്ചടിച്ച കറൻസി സൂക്ഷിക്കാൻ പഴ്സ് ഉള്ളതുപോലെ ഡിജിറ്റൽ കറൻസി സൂക്ഷിക്കുന്നതും വിനിമയം ചെയ്യുന്നതും ബാങ്കുകൾ നൽകുന്ന ഇ–റുപ്പി വോലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താണ്. 

ADVERTISEMENT

ഇ–റുപ്പി ഇടപാട് ഇങ്ങനെ

∙ ഇ–റുപ്പി ആപ്പിൽ മൊബൈ‍ൽ നമ്പർ നൽകുമ്പോൾ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ആപ് സ്വയം കണ്ടെത്തി വോലറ്റുമായി ബന്ധിപ്പിക്കും. 

ADVERTISEMENT

∙ Send, Collect, Load, Redeem എന്നീ 4 ഓപ്ഷനുകൾ വോലറ്റിന്റെ ഹോം പേജിലുണ്ടാകും. തൊട്ടുതാഴെ നമ്മൾ ഇടപാട് നടത്തുന്നവരുടെ പ്രൊഫൈലുകൾ, ഏറ്റവും ഒടുവിൽ നടത്തിയ ഇടപാടുകൾ എന്നിവ കാണാം. വോലറ്റിൽ എത്ര പണമുണ്ടെന്ന് ഏറ്റവും മുകളിലുണ്ടാകും. 

∙ ബാങ്ക് അക്കൗണ്ടിലെ പണം വോലറ്റിലേക്ക് ഡിജിറ്റൽ കറൻസിയാക്കി മാറ്റുകയാണ് ആദ്യ നടപടി. ഇതിനായി Load ഓപ്ഷൻ എടുക്കുക. Notes, Coins എന്ന് 2 വിഭാഗമുണ്ടാകും. Notes എടുത്താൽ നിലവിൽ പ്രാബല്യത്തിലുള്ള എല്ലാത്തരം ഇന്ത്യൻ കറൻസികളുടെയും ഡിജിറ്റൽ പതിപ്പ് ഇതിലുണ്ടാകും (ഉദാ: 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ). കറൻസിക്ക് സമാനമായി റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് അടക്കം ഇതിൽ കാണാം. 

ADVERTISEMENT

∙ ഉദാഹരണത്തിന് 10 രൂപയുടെ 5 നോട്ട് വോലറ്റിലേക്ക് ചേർക്കണമെങ്കിൽ 10 രൂപയുടെ നോട്ട് തിരഞ്ഞെടുത്ത ശേഷം മുകളിലേക്ക് 5 തവണ സ്വൈപ് ചെയ്താൽ മുകളിൽ '50 രൂപ' എന്നു കാണിക്കും. ആവശ്യമനുസരിച്ച് മറ്റ് നോട്ടുകളും നാണയങ്ങളും തിരഞ്ഞെടുക്കാം.  ബാങ്ക് അക്കൗണ്ടിലെ പണം എടിഎമ്മിലൂടെ കറൻസിയാക്കി മാറ്റുന്നതിനു സമാനമാണിത്. ഏതൊക്കെ മൂല്യമുള്ള കറൻസി വേണമെന്നത് നമ്മുടെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാമെന്നതാണ് മെച്ചം. 

∙ ഒരു കടയിൽ 25 രൂപയുടെ പേയ്മെന്റിനാണ് നമ്മൾ നിർദേശം കൊടുത്തതെന്നു കരുതുക. 50 രൂപയുടെ ഡിജിറ്റൽ നോട്ടാണ് അക്കൗണ്ടിലുള്ളതെങ്കിൽ അതാണ് വിനിമയം ചെയ്യപ്പെടുന്നത്. ബാക്കി 25 രൂപ ചില്ലറയായി നമ്മുടെ വോലറ്റിലേക്ക് തനിയെ തിരിച്ചെത്തും.

∙ പ്രൊഫൈൽ ഓപ്ഷൻ തുറന്നാൽ നമ്മുടെ ക്യുആർ കോഡ് ദൃശ്യമാകും. ഇതിനു നടുവിൽ ഇ–റുപ്പിയുടെ ലോഗോയുണ്ടാകും. നമുക്ക് പണം അയയ്ക്കേണ്ടവർക്ക് ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുകയുമാകാം. 

Content Highlight: eRupee