ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആംആദ്മി പാർട്ടി (എഎപി) ദേശീയ പാർട്ടി പദവി ഉറപ്പിച്ചു. 5 സീറ്റിൽ വിജയിച്ച പാർട്ടി 12.92% വോട്ടാണു നേടിയത്. ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 2% സീറ്റ് 3 സംസ്‌ഥാനങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആംആദ്മി പാർട്ടി (എഎപി) ദേശീയ പാർട്ടി പദവി ഉറപ്പിച്ചു. 5 സീറ്റിൽ വിജയിച്ച പാർട്ടി 12.92% വോട്ടാണു നേടിയത്.  

ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 2% സീറ്റ് 3 സംസ്‌ഥാനങ്ങളിൽ നിന്നായി ലഭിച്ചിരിക്കണം - അതായത് 11 സീറ്റ്. അല്ലെങ്കിൽ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പിൽ 4 സംസ്‌ഥാനങ്ങളിൽ നിന്ന് 6% വോട്ട് ലഭിക്കണം. ഇതുമല്ലെങ്കിൽ 4 സംസ്‌ഥാനങ്ങളിൽ പാർട്ടിക്ക് സംസ്‌ഥാന കക്ഷി പദവി ഉണ്ടായിരിക്കണം.

ADVERTISEMENT

ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന എഎപി ഈ വർഷമാദ്യം നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ വിജയിക്കുകയും 6.77% വോട്ട് നേടുകയും ചെയ്തിരുന്നു. ദേശീയ പാർട്ടി പദവി നേടാൻ എഎപിക്കു ഹിമാചലിലോ ഗുജറാത്തിലോ 6% വോട്ട് അനിവാര്യമായിരുന്നു. പാർട്ടി രൂപീകരിച്ചതിന്റെ 10–ാം വർഷത്തിലാണ് ദേശീയ പാർട്ടി പദവി ലഭിക്കുന്നത്. ഡൽഹി മുനിസിപ്പാലിറ്റിയിലെ വിജയത്തിനു പിന്നാലെ മറ്റൊരു നേട്ടം. 

നിലവിൽ കോൺഗ്രസ്, ബിജെപി, ബിഎസ്പി, സിപിഐ, സിപിഎം, എൻസിപി, തൃണമൂൽ, നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്നിവർക്കാണു ദേശീയ പാർട്ടി പദവിയുള്ളത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ എൻപിപിക്കു 2019 ലാണ് ഈ പദവി ലഭിച്ചത്.

ADVERTISEMENT

English Summary: Aam Aadmi Party national party