ശ്രീനഗർ ∙ വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പോളണ്ടിൽ നിന്ന് സ്കീയിങ്ങിനെത്തിയ 2 വിനോദസഞ്ചാരികൾ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി.

ശ്രീനഗർ ∙ വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പോളണ്ടിൽ നിന്ന് സ്കീയിങ്ങിനെത്തിയ 2 വിനോദസഞ്ചാരികൾ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ പോളണ്ടിൽ നിന്ന് സ്കീയിങ്ങിനെത്തിയ 2 വിനോദസഞ്ചാരികൾ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. 21 വിദേശികളും 2 പ്രാദേശിക വഴികാട്ടികളുമടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞ് അഫർഫത്ത് കൊടുമുടിയിലെ ഹപത്ഖുദ് കോങ്‌ദോറി ചരിവിൽ സ്കീയിങ് നടത്തുന്നതിനിടയിൽ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.

20 അടി ഉയരത്തിലുള്ള മഞ്ഞുമല സഞ്ചാരികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. 14,000 അടി ഉയരമുള്ള കൊടുമുടിയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്ന കേബിൾ കാർ രക്ഷാപ്രവർത്തനത്തിനു തുണയായി. ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗുൽമാർഗ് പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

ADVERTISEMENT

English Summary : Two foreigners died in massive avalanche at gulmarg